അന്തരിച്ച അഭിനേത്രി കല്പനയുടെ മകൾ ശ്രീമയിയെ ( ശ്രീസങ്ഖ്യ) നായികയാക്കി നവാഗതനായ മഹറൂഫ് മുത്തു സംവിധാനം ചെയ്യുന്ന കിസ്സ ഫെബ്രുവരി 10ന് തലശേരിയിൽ ആരംഭിക്കും. ചെന്നൈ എസ്. ആർ. എം യൂണിവേഴ്സിറ്റിയിൽനിന്ന് ബി. എ വിഷ്വൽ കമ്മ്യൂണിക്കേഷൻ പൂർത്തിയാക്കിയ ശ്രീമയിയുടെ അരങ്ങേറ്റ ചിത്രമാണിത്. ഹരികൃഷ്ണനാണ് നായകൻ. സർജാനോ ഖാലിദ്, അനാർക്കലി മരയ്ക്കാർ, സുധീഷ്, ഇർഷാദ്, എന്നിവരാണ് മറ്റു താരങ്ങൾ. മിറാക്കിൾ മൂവി മേക്കേഴ് സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ െെമസൂരാണ്. സിനു സിദ്ധാർത്ഥ് ഛായാഗ്രഹണം നിർവഹിക്കുന്നു.റഫീക്ക് അഹമ്മദിന്റെ ഗാനങ്ങൾക്ക് ഫോർ മ്യൂസിക് സംഗീതം ഒരുക്കുന്നു.