കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്ത് തിയേറ്ററുകൾ നീണ്ട ഇടവേളയ്ക്ക് ശേഷം ജനുവരി 13നാണ് തുറന്നത്. പൊങ്കൽ റിലീസായി എത്തിയ വിജയ് ചിത്രം 'മാസ്റ്റർ' ആണ് തിയേറ്ററുകളിൽ ആദ്യദിനം തരംഗം തീർത്തത്. മാസ്റ്റർ ഉണ്ടാക്കിയ ആത്മവിശ്വാസത്തിന്റെ ബലത്തിൽ കൂടുതൽ ചിത്രങ്ങൾ റിലീസിന് തയ്യാറെടുക്കുകയാണ്.. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ലം ആണ് കൊവിഡിന് ശേഷം സംസ്ഥാനത്ത് തിയേറ്ററുകളിൽ എത്തുന്ന ആദ്യചിത്രം. പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാളചിത്രത്തിന്റെ റിലീസ്.. ജനുവരി22 നാണ് റീലീസ് ഡേറ്റ്
മമ്മൂട്ടിയും മഞ്ജു വാരിയറും ആദ്യമായി ഒന്നിക്കുന്ന 'പ്രീസ്റ്റ്' ഫെബ്രുവരി നാലിനാണ് തിയറ്ററുകളിലെത്തുക. ജോഫിൻ ടി.ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിലേക്ക് എത്തിക്കഴിഞ്ഞു. തൊട്ടുപിന്നാലെ 29ന് രണ്ട് ചിത്രങ്ങളാണ് റിലീസ് ചെയ്യുക. ആഷിക് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത 'ലൗ', ആർ.ഉണ്ണിയുടെ എഴുത്തിൽ കാവ്യ പ്രകാശ് ഒരുക്കുന്ന 'വാങ്ക്' എന്നിവയാണത്. ഫെബ്രുവരി നാലിന് എത്തുന്ന പ്രീസ്റ്റിന് പിന്നാലെ കുഞ്ചാക്കോ ബോബന്റെ മോഹൻകുമാർ ഫാൻസ് എത്തും. ഫെബ്രുവരി12ന് മൂന്ന് സിനിമകൾ റിലീസ് ചെയ്യും. അജു വർഗീസ് നായകനായ സാജൻ ബേക്കറി, വിനായകനും ബാലുവർഗീസും അഭിനയിക്കുന്ന 'ഓപ്പറേഷൻ ജാവ', അമിത് ചക്കാലയ്ക്കൽ നായകനായ 'യുവം' എന്നിവയാണ്. മരട് ഫ്ളാറ്റ് പൊളിക്കൽ പ്രമേയമാക്കിയ 'മരട് 357', വെളുത്ത മധുരം, വർത്തമാനം എന്നീ സിനിമകൾ ഫെബ്രുവരി 19ന് എത്തും. ഫെബ്രുവരി 26ന് നാല് സിനിമ കൂടി തിയറ്ററിലെത്തും. 'സഹ്യാദ്രിയിലെ ചുവന്ന പൂക്കൾ', 'അജഗജാന്തരം', ജയസൂര്യ നായകനായ 'സണ്ണി', 'ടോൾ ഫ്രി 1600 600 60 'എന്നിവയടേതാണ് റിലീസ്.
മലയാള സിനിമയിലെ വലിയ പ്രഖ്യാപനമായ 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' മാർച്ച് 26ന് തിയറ്ററുകളിൽ എത്തുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ മാർച്ചിൽ അഞ്ച് സിനിമ കൂടി തിയറ്ററിലെത്തും. മാർച്ച് നാലിന് പൃഥ്വിരാജ് നായകനായ 'കോൾഡ് കേസ്' , കുഞ്ചാക്കോ ബോബനും നയൻ താരയും ഒന്നിക്കുന്ന 'നിഴൽ' എന്നിവയാണ് റിലീസ് ചെയ്യുക. മാർച്ച് 12ന് 'മൈ ഡിയർ മച്ചാൻസ്', 'ഈവ' , മാർച്ച് 21ന് 'സുനാമി' എന്നിവയും തിയേറ്ററിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |