തിരുവനന്തപുരം: രാജ്യത്തെ സൈബർ സുരക്ഷ മുൻനിറുത്തി പ്രവർത്തിക്കുന്ന പ്രമുഖരുടെ പട്ടികയിലെ ആദ്യ നൂറു റാങ്കിൽ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും എഡിജിപിയും സൈബർ ഡോം നോഡൽ ഓഫിസറുമായ മനോജ് എബ്രഹാമും ഇടംപിടിച്ചു. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പ്രമുഖ ഓൺലൈൻ മാദ്ധ്യമമായ ദി- 420 പുറത്തുവിട്ട 100 പേരുടെ പട്ടികയിലാണ് ഇരുവരും ഇടംപിടിച്ചത്.
കുട്ടികൾക്ക് എതിരെയുള്ള കേരള പൊലീസിന്റെയും സൈബർ ഡോമിന്റെയും പ്രവർത്തനങ്ങളും അന്വേഷണത്തിന് നേതൃത്വം നൽകുന്ന വ്യക്തിയെന്ന നിലയിലാണ് ലോക്നാഥ് ബെഹ്റ പട്ടികയിൽ ഇടംപിടിച്ചത്.
സൈബർ ഡോം വഴി നടത്തുന്ന സൈബർ സുരക്ഷാ പ്രവർത്തനങ്ങളുടെ മികവ് പരിഗണിച്ചാണ് മനോജ് എബ്രഹാം പട്ടികയിൽ വന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കൊക്കൂണിന്റെ മറ്റൊരു സംഘാടകൻ കൂടിയായ മനു സഖറിയയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. രാജ്യത്തെ സൈബർ വിദഗ്ദ്ധരും അന്വേഷണ ഉദ്യോഗസ്ഥരുമാണ് പട്ടികയിൽ ഇടം നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |