ഇടുക്കി: പീരുമേട് എം എൽ എ ഇ എസ് ബിജിമോൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. എം എൽ എ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഈയാഴ്ച തന്നെ കാണുവാൻ എത്തിയവർ ജാഗ്രത പുലർത്തണം. എന്തെങ്കിലും കൊവിഡ് ലക്ഷണം ഉണ്ടെങ്കിൽ ആന്റിജൻ ടെസ്റ്റ് നടത്തി സെൽഫ് ക്വാറന്റീനിൽ പ്രവേശിക്കണമെന്നും ബിജിമോൾ ആവശ്യപ്പെട്ടു.
ക്വാറന്റീനിൽ ആയതിനാൽ സന്ദർശകരെ വീട്ടിൽ അനുവദിക്കുന്നതല്ല. എല്ലാവരും സഹകരിക്കണം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ കുട്ടിക്കാനത്തെ ഓഫീസുമായി ബന്ധപ്പെടണമെന്നും എം എൽ എ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ നിർദേശിച്ചു.
ഇന്നലെ എനിക്ക് പനിയും ജലദോഷവും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് കോ വിഡ് ടെസ്റ്റ് നടത്തിയപ്പോൾ പോസിറ്റിവാണെന്ന്...
Posted by E.S.Bijimol on Friday, January 15, 2021
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |