കൊച്ചി: സ്വർണക്കടത്ത് കേസിലെ 18ാം പ്രതി റബിൻസിനെ കസ്‌റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കസ്‌റ്റംസ് കോടതിയിൽ അപേക്ഷ നൽകി. നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരനാണ് ഇയാൾ. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡി. സി.ജെ.എം കോടതിയിലാണ് പത്തുദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. മൂവാറ്റുപുഴ സ്വദേശിയായ റബിൻസ് ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിലാണ്. അപേക്ഷ അടുത്ത ആഴ്‌ച കോടതി പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |