കൊൽക്കത്ത ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ളനോട്ടം ഇന്ത്യൻ സിനിമാ മത്സര വിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഗോൾഡൻ റോയൽ ബംഗാൾ ടൈഗർ അവാർഡാണ് സിനിമയ്ക്ക് ലഭിച്ചത്. 7 ലക്ഷം രൂപയും ട്രോഫിയും ആണ് പുരസ്‌കാരം.മലയാള സിനിമയിൽ ഇന്നുവരെ പരീക്ഷിക്കാത്ത സ്‌ക്രീൻ ലൈഫ് ഫോർമാറ്റിലാണ് കള്ളനോട്ടം ഒരുക്കിയിരിക്കുന്നത്. ഗോപ്രോ കാമറയിൽ ചിത്രീകരിച്ച ആദ്യ സിനിമയായിരിക്കും ഇത്. കള്ളനോട്ടത്തിലെ ഹീറോ കാമറയാണ് .
കുട്ടികളിൽ അപ്രതീക്ഷിതമായി കയ്യിലെത്തുന്ന ഗോപ്രോ കാമറ മുതിർന്നവരിലേക്ക് എത്തുമ്പോൾ ഈ ലോകത്തിന്റ കാപട്യത്തിലൂടെ കള്ളനോട്ടം സഞ്ചരിക്കുന്നു . സദാചാര വിഷയങ്ങളും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും ചിത്രത്തിൽ പറയുന്നുണ്ട്. വസുദേവ് സജീഷ് മാരാർ , സൂര്യദേവ്, അൻസു മരിയ തോമസ്, വിനീത കോശി എന്നിവരാണ് സിനിമയിലെ താരങ്ങൾ . ടോബിൻ തോമസാണ് കാമറ കൈകാര്യം ചെയ്തത്.സംസ്ഥാന പുരസ്‌കാരം ലഭിച്ച ഒറ്റമുറി വെളിച്ചം ആണ് രാഹുൽ റിജി നായരുടെ ആദ്യ സിനിമ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |