ന്യൂഡൽഹി :ആൺകുഞ്ഞിന് ജന്മം നൽകിയില്ലെന്ന കാരണത്തിൽ 23 വർഷം നീണ്ടുനിന്ന ദാമ്പത്യം ഭർത്താവ് മുത്തലാഖ് ചൊല്ലി അവസാനിപ്പിച്ചെന്ന പരാതിയുമായി ഭാര്യ ഡൽഹി കോടതിയെ സമീപിച്ചു. ഡൽഹിയിലെ പ്രമുഖ വ്യാവസായിക കേന്ദ്രത്തിന്റെ ഡയറക്ടറായ ഡാനിഷ് ഹാഷിമിനെതിരെയാണ് ഭാര്യയുടെ പരാതി. ഇവർക്ക്
20, 18 വയസുള്ള രണ്ട് പെൺകുട്ടികളുമുണ്ട്. പത്തിലേറെ തവണ ഗർഭിണിയായെന്നും അനധികൃതമായി നടത്തിയ പരിശോധനകളിൽ പെൺകുഞ്ഞാണെന്ന് കണ്ടെത്തിയതോടെ ഗർഭച്ഛിദ്രം ചെയ്തുവെന്നും യുവതി പരാതിയിൽ പറയുന്നു. ആൺകുട്ടി ജനിക്കാത്തതിന്റെ പേരിൽ ഭർത്താവ് നിരന്തരം മർദ്ദിച്ചിരുന്നതായും യുവതി ആരോപിക്കുന്നു.
ഭർത്താവിനെതിരെ ഇവർ വനിതാ കമ്മിഷനിലും പൊലീസിലും പരാതി നൽകിയിട്ടുണ്ട്. 2017ൽ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. 2019 ജൂലായിൽ കേന്ദ്ര സർക്കാർ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി മുസ്ലിം സ്ത്രീ സുരക്ഷാ നിയമം പാസാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |