കൊല്ലം: കാലിക്കറ്റ് സർവകലാശാല മുൻ വൈസ്ചാൻസലറും പണ്ഡിതനുമായ പ്രൊഫ. ജി.കെ. ശശിധരന്റെ 'നോട്ട് മെനി, ബട്ട് വൺ" എന്ന പുസ്തകം ഇന്ന് വൈകിട്ട് 4.30ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഓൺലൈനായി പ്രകാശനം ചെയ്യും.
ശ്രീനാരായണ ഗുരുദേവന്റെ മലയാളം, സംസ്കൃതം, തമിഴ് ഭാഷകളിലുള്ള കൃതികളുടെ ഇംഗ്ലീഷ് പരിഭാഷ, വ്യാഖ്യാനം, ആത്മീയവും ശാസ്ത്രീയവുമായ അപഗ്രഥനം തുടങ്ങിയവയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പ്രകാശന ചടങ്ങിൽ പ്രൊഫ. ജി.കെ. ശശിധരൻ പുസ്കത്തെപ്പറ്റി സംസാരിക്കും. ടാറ്റ ട്രസ്റ്റ് ട്രസ്റ്റി ആർ.കെ. കൃഷ്ണകുമാർ സ്വാഗതവും സി.ഇ.ഒ ശ്രീനാഥ് നന്ദിയും പറയും. പെൻഗ്വിൻ ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ. ടാറ്റ ട്രസ്റ്റാണ് സ്പോൺസർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |