മാരുതിയുടെ സ്വിഫ്ട് കൂടുതൽ കരുത്തനായി അടുത്ത മാസം വിപണിയിലെത്തും. 90 ബിഎച്ച്പി കരുത്തോടെയെത്തുന്ന എൻജിനാണ് പുതിയ സ്വിഫ്ടിന്റെ പ്രധാന മാറ്റം. നിലവിലെ വാഹനത്തേക്കാൾ കൂടുതൽ ഇന്ധനക്ഷമതയും പുതിയ വാഹനത്തിനുണ്ടാകും. അഞ്ച് സീപ്ഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് എന്നിവ കൂടാതെ വാഹനത്തിന് ഐഡിൽ സ്റ്റാർട്ടും സ്റ്റോപ്പ് ഫീച്ചറും നൽകിയിട്ടുണ്ട്. കരുത്ത് വർദ്ധിപ്പിക്കുന്നതോടൊപ്പം വിലയിലും നേരിയ മാറ്റമുണ്ടാകാൻ സാദ്ധ്യതയുണ്ട്.