അശ്വതി: കുടുംബാന്തരീക്ഷം പൊതുവെ സന്തോഷപ്രദമാണ്. ഉപരിപഠനം നടത്തുന്നവർക്ക് നല്ല കാലം.സുഹൃത്ത് സഹായം കിട്ടും.
ഭരണി: നിക്ഷേപങ്ങൾ, ഒാഹരി വിപണി എന്നിവയിൽ ധനലാഭം. ബന്ധുസഹായം ലഭിക്കും.
കാർത്തിക: ആഗ്രഹിച്ചുറപ്പിച്ച സ്നേഹബന്ധത്തിന് മാതൃബന്ധുക്കളുടെ പിന്തുണ കിട്ടും. റിയൽ എസ്റ്റേറ്റ് ബിസിനസിൽ നേട്ടം.
രോഹിണി: ആരോഗ്യം തൃപ്തികരമാണ്. വാഹനങ്ങളാൽ ധനനഷ്ടം. ശിവപ്രീതി ഉണ്ടാകും. കേസുകളിൽ വിജയം.
മകയിരം: കർമ്മരംഗത്ത് അപ്രതീക്ഷിതമാറ്റങ്ങൾ ഉണ്ടാകും. നിസാര കാരണങ്ങളാൽ കുടുംബത്തിൽ കലഹം ഉണ്ടാകാം.
തിരുവാതിര: സ്ത്രീകളാൽ അപവാദം. അസ്ഥിരോഗത്തിന് ശാന്തിവരും. സന്താനങ്ങൾക്ക് വിദേശയാത്രയ്ക്ക് യോഗം കാണുന്നു.
പുണർതം: ചെറിയ മാനസിക ക്ളേശം. കുടുംബവസ്തു മുഖാന്തിരം ധനം വന്നുചേരും. പഴയ സുഹൃത്തിനെ കണ്ടുമുട്ടും.
പൂയം: കൃഷിയിൽ നിന്നും ലാഭം. പിതൃതുല്യരായ ബന്ധുക്കൾക്ക് രോഗാരിഷ്ടത. പുതിയ വസ്ത്രങ്ങൾ ലഭിക്കും.
ആയില്യം: കല, സാഹിത്യം, സിനിമ മേഖലയുമായി ബന്ധപ്പെട്ടവർക്ക് ധനനേട്ടം കാണുന്നു. പാദരോഗം വരാം.
മകം: നിശ്ചിയച്ചുറപ്പിച്ച ധനം മറ്റു ആവശ്യങ്ങൾക്ക് വിനിയോഗിക്കേണ്ടിവരും. മംഗളകർമ്മത്തിൽ പങ്കുകൊള്ളും.
പൂരം: അസുഖം വന്നവർക്ക് കൂട്ട് പോകേണ്ടിവരാം. വിദേശസഹായം കിട്ടും. ലോട്ടറി ഭാഗ്യം തേടിയെത്തും.
ഉത്രം: ആത്മീയ കാര്യത്തിൽ താത്പര്യമുണ്ടാകും. പുണ്യക്ഷേത്രദർശനം നടത്തും. സമ്മാനങ്ങൾ ലഭിക്കും.
അത്തം: കിട്ടാനുള്ള പണം ഭാഗികമായി തിരികെ കിട്ടും. ത്വക്ക് രോഗം കുറഞ്ഞുകിട്ടും. സന്താനത്തിന് വിദ്യാവിജയം.
ചിത്തിര: സ്വയംതൊഴിൽ ചെയ്യുന്നവർക്ക് നേട്ടം. ഉദരരോഗം. സ്നേഹിതൻമാരുടെ സഹായം കിട്ടും.
ചോതി: ഉദ്യാനം വച്ചുപിടിപ്പിക്കാൻ മോഹം. പഠനത്തിൽ ശ്രദ്ധകുറവ്.
വിശാഖം: മരുന്ന് ബിസിനസ് നടത്തുന്നവർക്ക് ധനനേട്ടം. സന്താനങ്ങളാൽ മനോവേദന അനുഭവപ്പെടും.
അനിഴം: യാത്രയ്ക്ക് തടസം നേരിടാം. സന്താനത്തിന് ഉദ്യോഗനേട്ടം.
തൃക്കേട്ട: ഭാര്യയ്ക്ക് നന്മയുടെ കാലം. ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിത സഹായം ലഭിക്കും.
മൂലം: സഹോദരങ്ങളാൽ മാനസിക വിഷമമുണ്ടാകും. ലോട്ടറി, ചിട്ടി എന്നിവയാൽ ധനലാഭം.
പൂരാടം: ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകും. സ്ഥലംമാറ്റം ഉണ്ടാകുന്നതിനാൽ അസ്വസ്ഥതയുണ്ടാകും.
ഉത്രാടം: രാഷ്ട്രീയക്കാർക്ക് പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും. അയ്യപ്പനെ ഭജിക്കുന്നത് നല്ലഫലമുണ്ടാക്കും. പുതിയ അവസരങ്ങൾ ലഭിക്കും.
തിരുവോണം: അപ്രതീക്ഷിത ധനനേട്ടം വരും. പഴയ തൊഴിലാളി തിരികെ വരും.
അവിട്ടം: തടസ്സപ്പെട്ടു കൊണ്ടിരുന്ന ഗൃഹനിർമ്മാണം പുനരാരംഭിക്കും. ബന്ധുക്കൾസഹായിക്കും.
ചതയം: പെട്ടെന്നുള്ള കോപത്തെ നിയന്ത്രിക്കാൻ കഴിഞ്ഞെന്ന് വരില്ല. അകന്ന ബന്ധുവിയോഗം.
പുരൂരുട്ടാതി: പുതിയ ആശ്രമദർശനം ഉണ്ടാകാം. ഭർത്താവിന് ബന്ധുസഹായം ലഭിക്കും.
ഉതൃട്ടാതി: ആത്മാർത്ഥ സുഹൃത്ത് അപ്രതീക്ഷിതമായി സഹായിക്കും. കല്യാണതടസം മാറികിട്ടും.
രേവതി: കൂട്ടുകാരി തേടിവന്ന് സഹായിക്കും. സന്താനത്തിന് യാത്രാഭാഗ്യം. വിശേഷ ഭക്ഷണഭാഗ്യമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |