അതിഥി ദേവനാണ് ഭാരതീയർക്ക്. വീട്ടിൽ അതിഥികൾ എത്തിയാൽ അവരെ നന്നായി സ്വീകരിക്കാനുള്ള തത്രപ്പാടിലാണ് നാം. അതിഥികളെ സ്വീകരിച്ച് അവർക്ക് സ്വന്തം വീട്ടിലിരിക്കുന്ന ഒരവബോധം ഉള്ളിൽ വളർത്താൻ നല്ല ആതിഥേയർക്കേ കഴിയൂ. നല്ലൊരു ആതിഥേയയാകാനും അത് വഴി വിരുന്നുകാരെ സന്തോഷിപ്പിക്കാനും ഏതാനും മാർഗങ്ങളിതാ.
* അതിഥി വീട്ടിലെത്തുന്നതിനു മുമ്പ് വീട് നന്നായി ഒരുക്കുകയും വൃത്തിയാക്കുകയും വേണം. അതിഥിക്കായി ഒരു മുറിയോ കസേരയോ പ്രത്യേകം ഒരുക്കുകയും വേണം.
* അതിഥിയുടെ ടോയ്ലറ്റ് സാമഗ്രികൾ വയ്ക്കാനായി ബാത്ത് റൂമിൽ പ്രത്യേകം സ്ഥലം കണ്ടുപിടിച്ചിരിക്കണം.
* നമ്മുടെ ദിനചര്യകളെക്കുറിച്ച് അതിഥിയ്ക്ക് മുന്നറിയിപ്പ് കൊടുത്തിരിക്കണം. നിങ്ങൾ താമസിച്ച് എഴുന്നേൽക്കുന്ന പതിവുള്ളയാളും അതിഥി നേരത്തെ എഴുന്നേൽക്കുന്ന ആളാണെങ്കിൽ ബെഡ് കോഫി എപ്പോൾ എങ്ങനെ തയ്യാറാക്കണമെന്ന് ചോദിച്ചു മനസിലാക്കുക.
* അതിഥിക്ക് അരോചകമുണ്ടാക്കുന്ന സാധനസാമഗ്രികൾ നീക്കം ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. അതായത് ശബ്ദം ഉണ്ടാക്കുന്ന ലോക്കുകൾ, ലീക്ക് ചെയ്യുന്ന പമ്പുകൾ തുടങ്ങിയവ.
* അതിഥി കിടക്കുന്ന മുറിയിൽ ആവശ്യത്തിന് വെളിച്ചം ഉണ്ടാകണം. വായനാശീലമുള്ള ആളാണെങ്കിൽ അത് ഗുണം ചെയ്യും.
* അതിഥിയുടെ കിടക്കവൃത്തിയുള്ളതായിരിക്കണം. അതിഥിക്ക് ഒന്നിൽ കൂടുതൽ പുതപ്പോ തലയണയോ ആവശ്യമുണ്ടെങ്കിൽ അത് നൽകുന്നതിൽ മടി വിചാരിക്കേണ്ട.
* കുസൃതിയുള്ള കുട്ടികൾ വീട്ടിലുണ്ടെങ്കിൽ അവർ അത്ഥികൾക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ പെരുമാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
*അതിഥിയുടെ വസ്തുവകകൾ കുട്ടികൾ നശിപ്പിക്കാനിടവരരുത്. ഇങ്ങനെ സംഭവിക്കാതിരിക്കുന്നതിനുള്ള നല്ല മാർഗം അതിഥിയെ ഇക്കാര്യം പറഞ്ഞ് മനസിലാക്കുകയെന്നതാണ്. കുട്ടികൾ കാണുന്ന സ്ഥലത്ത് മരുന്ന്, വിലപിടിപ്പുള്ള വസ്തുക്കൾ, മുറിവേൽക്കുന്ന സാധനങ്ങൾ തുടങ്ങിയവ വയ്ക്കരുതെന്ന് അതിഥികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കണം.
* അതിഥി വിശ്രമിക്കുന്ന മുറിയിൽ കുട്ടികളുടെ ശല്യമുണ്ടാകാതെ ശ്രദ്ധിക്കണം. അതുപോലെ തന്നെ അതിഥികളുമായി സംസാരിക്കുന്നതിനിടയിൽ അവർ കടന്നുവരികയോ ഒച്ചയുണ്ടാക്കുകയോ ചെയ്യരുത്. ഇത് അതിഥികൾക്ക് ചിലപ്പോൾ ഇഷ്ടപ്പെട്ടെന്ന് വരില്ല.
* ഇടനേരങ്ങളിൽ കഴിക്കാൻ ബിസ്ക്കറ്റ്, കശുവണ്ടിപ്പരിപ്പ്, പഴവർഗങ്ങൾ, ജ്യൂസ് എന്നിവ കരുതാം.
* അതിഥിയെ സ്വീകരിക്കാനായി ഏറ്റവും നല്ല ടേബിൾ ക്ലോത്ത്, ബെഡ് കവർ, തലയണകവർ എന്നിവ ഉപയോഗിക്കുക.
* ഏറ്റവും സുപ്രധാനമായൊരു കാര്യം കൂടി അതിഥി എത്തുന്നതിന് മുമ്പ് എല്ലാ കാര്യവും വൃത്തിയായും വെടിപ്പായും കാത്തുസൂക്ഷിക്കുക. ദീർഘവീക്ഷണത്തോടുകൂടി കാര്യങ്ങൾ ചെയ്തുവയ്ക്കുക. എന്നാൽ അതിഥിയെ സ്വീകരിക്കുന്ന തിരക്കിനിടയിൽ കാര്യങ്ങൾ അലങ്കോലപ്പെടുകയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |