മോഹൻലാൽ - പ്രിയദർശൻ ബിഗ് ബഡ്ജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഒാണം റിലീസായി എത്തും.നേരത്തേ മാർച്ച് 26നാണ് റിലീസ് നിശ്ചയിച്ചിരുന്നത്. അതേസമയം ഒാണം റിലീസായി നിശ്ചയിച്ച മോഹൻലാൽ ചിത്രം ആറാട്ട് മാർച്ച് 26നും എത്തും. ഊട്ടിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ആറാട്ട് ബി. ഉണ്ണിക്കൃഷ്ണനാണ് സംവിധാനം ചെയ്യുന്നത്. മാസ് ആക്ഷൻ ചിത്രമായ ആറാട്ടിൽ ശ്രദ്ധ ശ്രീനാഥാണ് നായിക.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന മരക്കാർ ലോകവ്യാപക റിലീസാണ് ലക്ഷ്യമിടുന്നത്. കോവിഡ് സാഹചര്യം നീങ്ങാത്തതിനാൽ വ്യാപക റിലീസ് സാദ്ധ്യമല്ലാത്തതിനാലാണ് ഒാണക്കാലത്തേക്ക് മാറ്റുന്നത്. വൻതാരനിരയാണ് മരക്കാറിൽ അണിനിരക്കുന്നത്. പ്രണവ് മോഹൻലാലാണ് ചിത്രത്തിൽ മരക്കാറിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്.വൻതാര നിര തന്നെയാണ് ആറാട്ടിലും. നെടുമുടി വേണു, സായ് കുമാർ, സിദ്ധിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി എന്നിവരാണ് മറ്റു താരങ്ങൾ. കെ. ജി.എഫിൽ ഗരുഡ എന്ന പ്രതിനായകകഥാപാത്രമായി എത്തിയ രാമചന്ദ്രരാജു ആണ് ആറാട്ടിൽ വില്ലനായി എത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |