തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് 15 സീറ്റ് വേണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. ഇന്ന് നടക്കുന്ന യു.ഡി.എഫ് യോഗത്തിൽ ഇക്കാര്യം ആവശ്യപ്പെടും. സീറ്റ് ചർച്ചയിൽ തനിക്കൊപ്പം മോൻസും ജോയ് എബ്രഹാമും പങ്കെടുക്കും.സീറ്റുകൾ മറ്റ് ഘടകക്ഷികളുമായി വച്ചുമാറില്ല. സോളാർ കേസിലെ സി.ബി.ഐ അന്വേഷണം രാഷ്ട്രീയപ്രേരിതമാണ്. മകൻ അപു ജോൺ ജോസഫ് ഇത്തവണ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഉന്നതാധികാര സമിതി യോഗം തൊടുപുഴയിലെ ജോസഫിന്റെ വീട്ടിൽ ചേർന്നശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.