തിരുവനന്തപുരം: വയനാട്ടിലെ പരിസ്ഥിതി ലോലപ്രദേശങ്ങളുടെ വിസ്തീർണം നിശ്ചയിച്ചുകൊണ്ടുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷനിൽ മാറ്റം വരുത്തരുതെന്ന് കേരള നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡന്റ് ഡോ.സി.എം. ജോയി പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിൽ വനം ഇല്ലാതാക്കി നാടാക്കി മാറ്റിയ ഭൂമി കൂടി വരുന്ന സാഹചര്യത്തിൽ പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കാനും ജൈവവൈവിധ്യം സംരക്ഷിക്കാനും സംരക്ഷിത മേഖലകൾക്ക് ചുറ്റും ബഫർ സോണുകൾ കൂടിയേ തീരൂ. ഇതിൽ രാഷ്ട്രീയം കലർത്തി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നത് ഒരു പാർട്ടിക്കും നല്ലതല്ല. സംസ്ഥാനത്തിന്റെ ഭാവി കണക്കിലെടുത്തു ഇവിടെ ഒരു ഇക്കോളജിക്കൽ തകർച്ച ഒഴിവാക്കുവാൻ കേരള സർക്കാർ, കേന്ദ്ര നോട്ടിഫിക്കേഷൻ അനുസരിച്ചു കർശന നടപടികൾ സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |