തൃശൂർ: മീശ നോവലിന് സാഹിത്യ അക്കാഡമി അവാർഡ് നൽകാനുള്ള സർക്കാരിന്റെ തീരുമാനം ഹിന്ദുക്കളോടുള്ള പ്രതികാര നടപടിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ശബരിമല വിഷയത്തിൽ ഹിന്ദുക്കളെ അപമാനിച്ചതിന്റെ തുടർച്ചയാണിത്. അന്നത്തെ ഹിന്ദുവേട്ടയുടെ മാനസികാവസ്ഥയിൽ തന്നെയാണ് സർക്കാർ. കരുതിക്കൂട്ടി ഒരു വിഭാഗത്തെ അപമാനിക്കുന്നത് മുഖ്യമന്ത്രി പതിവ് പരിപാടിയാക്കുകയാണ്. കേരളത്തിലെ പ്രബലമായ സമുദായ സംഘടനയും ഹിന്ദുക്കളും ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചിട്ടും തുടരുന്ന ഈ സമീപനം വെല്ലുവിളിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |