ഹൃത്വിക് റോഷന്റെയും- ഐശ്വര്യ റായിയുടെയും എക്കാലത്തെയും ഹിറ്റ് ചിത്രമായ ജോഥാ അക്ബർ റിലീസ് ചെയ്തിട്ട് പതിമൂന്ന് വർഷം പിന്നിട്ടിരിക്കുകയാണ്. സംവിധായകനായ അശുതോഷ് ഗോവരിക്കറുടെ ജന്മദിനം കൂടിയായിരുന്നു കഴിഞ്ഞ ദിവസം.
ഈ വേളയിൽ ജോഥാ അക്ബറുമായി ബന്ധപ്പെട്ടുള്ള ഒരു ഓർമക്കുറിപ്പ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ഹൃത്വിക് റോഷൻ. ചിത്രത്തിലെ ഒരു വീഡിയോ ക്ലിപ്പിനൊപ്പമാണ് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
' ഈ സിനിമ ബുദ്ധിമുട്ടായിരുന്നു. അശുതോഷ് ഗോവരിക്കർ ഈ കഥാപാത്രം എനിക്ക് വാഗ്ദ്ധാനം ചെയ്തപ്പോൾ ഞാൻ ഭയപ്പെട്ടു. എന്നെപ്പോലെയുള്ള ഒരാൾ 10,000 സൈനികരോട് കൽപ്പിക്കുന്നത് അദ്ദേഹത്തിന് എങ്ങനെ സങ്കൽപിക്കാനായെന്ന് മനസിലായില്ല. എന്നാൽ ഒരു സംവിധായകൻ ചെയ്യുന്നത് അതാണ്. നിങ്ങൾക്ക് കഴിയാത്തതിനെ അവൻ സങ്കൽപിക്കുന്നു. അതുകൊണ്ടാണ് ഞാൻ സിനിമ ചെയ്യാൻ കാരണം, 'അദ്ദേഹം കുറിച്ചു.
ചിത്രത്തിലെ കഥാപാത്രം തന്നെ കൂടുതൽ ശക്തനാക്കിയെന്നും ഹൃത്വിക് റോഷൻ കുറിപ്പിൽ പറയുന്നു.'ഞാൻ മനസിലാക്കിയത് ശക്തമായ കാര്യങ്ങൾ ചെയ്യുന്നതിന് നിങ്ങൾ തുടക്കത്തിൽ ശക്തരാകേണ്ടതില്ല എന്നതാണ്! തിരഞ്ഞെടുക്കുന്ന സമയത്ത് നിങ്ങളുടെ കഴിവിനപ്പുറമുള്ളത് തിരഞ്ഞെടുക്കേണ്ടതുണ്ട്. അനുഭവം തന്നെ ബാക്കിയുള്ളവ ചെയ്യുമെന്ന് വിശ്വസിക്കുന്നു. വെല്ലുവിളി അപ്പോൾ തന്നെ നിങ്ങളെ ശക്തനാക്കുന്നു. ഇത് മാജിക് .ഇത് പരീക്ഷിക്കുക, '-നടൻ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |