SignIn
Kerala Kaumudi Online
Friday, 11 September 2026 7.20 AM IST

കുമാരനാശാന്റെ കവിത ചൊല്ലി,വികസനത്തിന് ജാതി മത രാഷ്‌ട്രീയ ഭേദമില്ലെന്നോർമ്മിപ്പിച്ച് പ്രധാനമന്ത്രി;വിവിധ കേന്ദ്ര പദ്ധതികൾ നാടിന് സമർപ്പിച്ചു

modi
modi

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ സ്‌മാർട്ട് സി‌റ്റി പദ്ധതിയിലെ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം പ്രധാനമന്ത്രി ഓൺലൈനായി നിർവഹിച്ചു. തൃശൂരിലെ 2000മെഗാവാട്ടിന്റെ പുഗ്‌ലൂർ-തൃശൂർ പവർ ട്രാൻസ്‌മിഷൻ പ്രോജക്‌ട്,​ 50 മെഗാവാട്ടിന്റെ സോളാർ പവർ‌ പ്രോജക്‌ട്,​എന്നിവ ഉദ്‌ഘാടനം ചെയ്‌ത പ്രധാനമന്ത്രി ഇവ സംസ്ഥാനത്തെ വളരുന്ന വൈദ്യുതി ആവശ്യങ്ങൾക്ക് ഉതകും എന്ന് അഭിപ്രായപ്പെട്ടു. ഇവയിലൂടെ സംസ്ഥാനങ്ങളിലുള‌ള വീടുകളിലും വ്യവസായങ്ങൾക്കും വൈദ്യുതി സഹായം കൂടുതൽ എത്തിക്കാനാകും.

തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയിലെ 75 എംഎൽഡി ജലസംസ്‌കരണ പ്ളാന്റും തിരുവനന്തപുരത്തെ 37 കിലോമീ‌റ്റർ നീളുന്ന ലോകോത്തര സ്‌മാർട്ട് റോഡ് പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു. 772 കോടി ചിലവിൽ 27 പദ്ധതികൾ കേരളത്തിൽ പൂർത്തീകരിച്ചെന്നും ഇത് അഭിമാന നിമിഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

നല്ല ഭരണത്തിനും വികസനത്തിനും ജാതി മത രാഷ്‌ട്രീയം ഒന്നുമില്ലെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിലെ 'ജാതി ചോദിക്കയില്ല ഞാൻ സഹോദരി' എന്ന കവിതാശകലം ചൊല്ലി. ഛത്രപതി ശിവജിയുടെ

സ്‌മരണ ദിനമാണ് ഇന്നെന്ന് അനുസ്‌മരിച്ച ശേഷമാണ് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്.

വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന പരിപാടിയിൽ കേരളത്തെ പ്രതിനിധീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും വിവിധ മന്ത്രിമാരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SMART PROJECTS, INAUGURATION CEREMONY, NARENDRA MODI, CM, ARIF MOHAMMAD KHAN, KUMARANASAN, POEM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA