ന്യൂഡൽഹി : സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾ അടക്കമുള്ള പരാതികൾ സ്വീകരിച്ച് സൈബർ കുറ്റവാളികൾക്ക് കർശന ശിക്ഷ നൽകാൻ ഐ. ടി. മന്ത്രാലയത്തിന് പ്രത്യേക വെബ്സൈറ്റും കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ വോളണ്ടിയർമാരും വരുന്നു. കോടതിയിൽ പോകാൻ താത്പപര്യമില്ലാത്തവർക്ക് പരാതികൾ അറിയിക്കാനുള്ള സംവിധാനമാണിത്. 2000 ലെ ഐ.ടി. ആക്‌ട് പ്രകാരമാണിത്.
പരീക്ഷണാർത്ഥം ജമ്മുകാശ്മീർ, ത്രിപുര സംസ്ഥാനങ്ങളിലാണ് ആദ്യം നടപ്പാക്കുന്നത്. വനിതകൾക്കും കുട്ടികളും സൈബറിടങ്ങളിൽ സുരക്ഷയൊരുക്കാൻ 2019ൽ ഒരു പോർട്ടൽ കേന്ദ്ര സർക്കാർ ആരംഭിച്ചിരുന്നു. അടിയന്തരമായ പരാതി പരിഹാരങ്ങൾ അതിൽ നടക്കുന്നുണ്ട്.
2019ലെ ദേശീയ ക്രൈം റെക്കർഡ് പ്രകാരം 2016 - 19 കാലയളവിൽ ഒരുലക്ഷത്തിലേറെ പരാതികളാണ് ലഭിച്ചത്. കൂടുതൽ കേസുകൾ കർണാടക, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന, അസാം, ഡൽഹി എന്നിവിടങ്ങളിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |