SignIn
Kerala Kaumudi Online
Sunday, 28 February 2021 9.53 PM IST

വീരനായിക കയാദു ലോഹർ

kayadhu

മലയാള സിനിമയിലേക്ക് ഒരു വീരനായികയായി എത്തുകയാണ് കയാദു ലോഹർ . തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപത്രമാണ് വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻമ്പതാം നുറ്റാണ്ടിലെന്ന് കയാദു പറയുന്നു. ചിത്രീകരണം പുരോഗമിക്കുമ്പോൾ അതിന്റെ ത്രില്ലിനാണെന്നും താരം പറയുന്നു. വിനയൻ സംവിധാനം ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ആറാട്ടുപുഴ വേലായുധ പണിക്കരായി സിജു വിത്സൻ എത്തുമ്പോൾ മലയാളി പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ് ചിത്രത്തെ കാത്തിരിക്കുന്നത്. മലയാള സിനിമയുടെ താര സിംഹാസനത്തിലേക്ക് സിജു വിത്സനെയും കയാദുവിനെയും ക്ഷണിക്കുന്നുവെന്ന് സംവിധായകൻ വിനയൻ പറഞ്ഞു.

''മാറു മറയ്ക്കൽ സമര നായികാ നങ്ങേലിയുടെ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. സംവിധായകൻ വിനയൻ സാറാണ് പത്തൊൻമ്പതാം നുറ്റാണ്ടിലേക്ക് ക്ഷണിക്കുന്നത്. എന്റെ മാനേജരുമായി സംസാരിക്കുകയായിരുന്നു. കഥ കേട്ടതും കൂടുതൽ താത്പര്യം തോന്നി. ചരിത്രത്തിൽ അടയാളിപെടുത്തിയ നങ്ങേലിയെ കുറിച്ച് അതിനു മുൻപ് കേട്ടിട്ടിലായിരുന്നു. ആ വീരനായികയെ കുറിച്ച് കൂടുതൽ അറിയണമെന്ന് തോന്നി. ഓൺലൈനായി ഒരുപാട് വായിച്ചു. കൂടുതൽ അറിഞ്ഞപ്പോൾ ആ കഥാപത്രം ചെയ്യണമെന്ന് ഉറപ്പിക്കുകയായിരുന്നു. പിന്നീട് അതിനായുള്ള തയ്യാറെടുപ്പുകളായിരുന്നു. കൃത്യമായ ഡയറ്റ് പ്ലാൻ നോക്കിയിരുന്നു.ചിത്രീകരണം തുടങ്ങുന്നതിന് മുൻപ് ഒരുമാസത്തോളം കളരി അഭ്യസിച്ചു. അത് ജീവിതത്തിലെ വലിയൊരു മാറ്റത്തിന് കാരണമായി. അതുപോലെ മലയാളം വളരെ ബുദ്ധിമുട്ടുള്ള ഭാഷയായി തോന്നി.ചില വാക്കുകൾ പറയാനൊക്കെ ശ്രമിച്ചിരുന്നുവെങ്കിലും നാവ് വഴങ്ങുന്നുണ്ടായിരുന്നില്ല. കഴിഞ്ഞ ഡിസംബർ മുതൽ മലയാളം ഓൺലൈൻ ട്യൂഷൻ തുടങ്ങിയിരുന്നു.'' മലയാളത്തിൽ അഭിനയിച്ചത്തിന്റെ ത്രില്ലിലാണെന്ന് കയാദു പറയുന്നു.

മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് കയാദു. പിന്നീട് സിനിമ രംഗത്തേക്ക് ചുവടുവയ്ക്കുകയായിരുന്നു. നിലവിൽ കന്നഡ ,മറാത്തി സിനിമകളിൽ കയാദു അഭിനയിച്ചു. മുഗ്ലിപേറ്റേ, ഐ പ്രേം യു എന്നീ പ്രണയചിത്രങ്ങളിൽ നായികാ മുഖമായി. കൂടാതെ നിരവധി പരസ്യങ്ങളിലും ഫാഷൻ ഷോ മത്സരങ്ങളിലും സജീവ സാന്നിദ്ധ്യം . തന്റെ കരിയറിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രം ചെയ്തതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ കയാദു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KAYADHU
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.