പയ്യന്നൂർ: പയ്യന്നൂരിൽ വാടക ക്വാട്ടേഴ്സിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവാവും യുവതിയും മരിച്ചു. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിനു സമീപം വാടകയ്ക്ക് താമസിക്കുന്ന ചിറ്റാരിക്കൽ എളേരിത്തട്ടിലെ വി.കെ ശിവപ്രസാദ് (28), പയ്യന്നൂർ കോളേജിലെ ഹിന്ദി ബിരുദ വിദ്യാർത്ഥിനി ഏഴിലോട് പുറച്ചേരിയിലെ എം. ആര്യ (21) എന്നിവരാണ് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.സാരമായി പൊള്ളലേറ്റ ഇരുവരും കണ്ണൂർ ഗവ.മെഡിക്കൽ കോളേജാശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം.പയ്യന്നൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന യുവാവ് കഴിഞ്ഞ ദിവസങ്ങളിൽ ജോലിക്ക് പോകാതെ അവധിയിലായിരുന്നു. വെള്ളിയാഴ്ച ഹിന്ദി പരീക്ഷയ്ക്കിടയിൽ വൈകീട്ട് മൂന്നരയോടെയാണ് യുവതി വാടക ക്വാർട്ടേഴ്സിലെത്തിയത്. യുവാവ് യുവതിയെ കോളേജിലെത്തി കാറിൽ ക്വാർട്ടേഴ്സിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നെന്നും പറയുന്നുണ്ട്.ആശുപത്രിയിലെത്തി ഇരുവരുടേയും മൊഴി രേഖപ്പെടുത്താൻ പൊലീസ് ശ്രമിച്ചുവെങ്കിലും അത്യാസന്ന നിലയിലായതിനാൽ സാധിച്ചിരുന്നില്ല. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.പത്ത് വർഷത്തോളമായി ചീമേനിയിൽ താമസിക്കുന്ന ടി. രവീന്ദ്രന്റെയും ശ്യാമളയുടെയും മകനാണ് ശിവ പ്രസാദ്. സഹോദരി: അശ്വതി. ഏഴിലോട് പുറച്ചേരി പട്ടേച്ചേരിചാൽ റോഡിന് സമീപത്തെ പി.രാജൻ, ഷീന ദമ്പതികളുടെ മകളാണ് ആര്യ. അർജുൻ സഹോദരനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |