തിരുവനന്തപുരം: മുഖത്ത് കറുത്ത തുണിമൂടിയും കയറിന്റെ കുരുക്ക് കഴുത്തിലിട്ടും നോൺ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂണിയൻ പ്രതീകാത്മക ആത്മഹത്യാ പ്രതിഷേധം നടത്തിയതിന് പിന്നാലെ വനം വകുപ്പിലെ റിസർവ് വാച്ചർ ഉദ്യോഗാർത്ഥികളുടെ ശയനപ്രദക്ഷിണം. സേവ് ഔവർ ലൈഫ് എന്നെഴുതിയ ബാനറുകൾ പിടിച്ച് സേവ് എന്ന വാക്കിന്റെ രൂപത്തിൽ സി.പി.ഒ ഉദ്യോഗാർത്ഥികൾ അണിനിരന്ന് ടാബ്ലോ അവതരണം. ഇങ്ങനെ പലതരം സമര പരിപാടികൾക്കാണ് ഇന്നലെ സെക്രട്ടേറിയറ്റ് നട സാക്ഷ്യം വഹിച്ചത്. കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ ഉദ്യോഗാർഥികളുടെ പിച്ച എടുക്കൽ സമരവും നടന്നു. കെ.എസ്.ആർ.ടി.സി റിസർവ് ഡ്രൈവർ ഉദ്യോഗാർത്ഥികളും ഇന്നലെ സമര രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |