തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ഇഎംസിസി കമ്പനിയുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടുവെന്നത് അടിസ്ഥാന രഹിതമായ ആരോപണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുതകളുടെ പിന്‍ബലമില്ലാതെ ഇത്തരം ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ് ഉന്നയിക്കുമ്പോള്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. അതിനാലാണ് ധാരണാപത്രം റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണയുടെ ഒരു കണികയും ബാക്കിവെക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ നാവിഗേഷൻ കോർപ്പറേഷൻ ഇഎംസിസിയുമായി കരാർ ഒപ്പിട്ടത് സംസ്ഥാന സർക്കാരിന്റെ ഫിഷറീസ് നയത്തിന് വിരുദ്ധമായിട്ടാണ്. സംസ്ഥാന സർക്കാരിന്റെ അറിവോട് കൂടിയല്ല ഈ കരാറെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇഎംസിസി എന്ന കമ്പനിയുടെ പ്രതിനിധികൾ എന്നെ വന്നു കണ്ടോ എന്ന് ഇപ്പോൾ പറയാനാവില്ല. എനിക്കത് ഓർമ്മയില്ല. നിരവധിയാളുകളാണ് എന്നെ കാണാൻ വരുന്നത്. എന്നെ വന്നു കണ്ടു എന്നവർ പറയുന്നു ഞാൻ അത് നിഷേധിക്കുന്നില്ല. എന്തായാവും എന്റെ അടുത്ത് ഇങ്ങനെയാരെങ്കിലും വന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അതു പരിശോധിച്ച ശേഷം സംസാരിക്കാം എന്നേ ഞാൻ പറയൂവെന്നും മുഖ്യമന്ത്രി പറഞ!*!ു.
സര്‍ക്കാരിന്റെ ഫിഷറീസ് നയം മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതാണ്. മറിച്ചുള്ള ഒരു ധാരണാപത്രവും സര്‍ക്കാരിന് ബാധകമല്ല. ധാരണാപത്രത്തില്‍ ഒപ്പുവെച്ച സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഐഎഎസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമാണ് അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ സാധ്യമായതെല്ലാം ചെയ്യും. എല്‍ഡിഎഫ് സര്‍ക്കാരിന് ലഭിക്കുന്ന സ്വീകര്യത പ്രതിപക്ഷത്തിന് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |