ജിജു അശോകൻ സംവിധാനം ചെയ്യുന്ന പുള്ളി എന്ന ചിത്രത്തിൽ ദേവ് മോഹന് നായികയായി മീനാക്ഷി എത്തുന്നു. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിൽ നൈല ഉഷയുടെ ചെറുപ്പകാലം അവതരിപ്പിച്ച മീനാക്ഷി മിഷൻ സിയിൽ ശരത് അപ്പാനിയുടെ നായികയായി അഭിനയിച്ചിരുന്നു. ശെന്തിൽ കൃഷ്ണ, ഇന്ദ്രൻസ്, ശ്രീജിത് രവി, കലാഭവൻ ഷാജോൺ, സുധി കോപ്പ, വിജയകുമാർ, വെട്ടുക്കിളി പ്രകാശ് , രാജേഷ് ശർമ്മ, അബിൻ ബിനോ എന്നിവരാണ് മറ്റു താരങ്ങൾ.തൃശൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി രഘുനാഥൻ നിർമിക്കുന്നത്. ജിജു അശോകൻ സംവിധാനം ചെയ്ത ഉറമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾ നിർമിച്ചതും ടി.ബി രഘുനാഥാണ്. ബി.കെ ഹരിനാരായണനാണ് പുള്ളിയിലെ ഗാനങ്ങൾ ഒരുക്കുന്നത്.
മനുഷ്യർ എന്ന മ്യൂസിക് ബാന്റ് സംഗീതം ഒരുക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |