ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അശോക് ആർ. ഖലീത്ത സംവിധാനം ചെയ്യുന്ന വേലുക്കാക്ക ഒപ്പ് കാ പൂർത്തിയായി
നാട്ടിൻപുറത്തുകാരനും കർഷകനുമായ വേലുവിനെ നാട്ടുകാർ വേലുക്കാക്ക എന്നാണ് വിളിക്കുന്നത്.ആ വിളിപ്പേര് കിട്ടാൻ കാരണമുണ്ട്.കൃഷിക്കാരനാണെങ്കിലും വൃത്തിയും വൃത്തിക്കേടും നോക്കാതെ മറ്റുള്ളവർക്കായി നാട്ടിലെ എന്തു പണിയും ചെയ്യും.കാക്കയെ പോലെ എല്ലായിടത്തും എത്തുന്നതിനാലാണ് വേലുക്കാക്ക എന്നുവിളിച്ച് പരിഹസിക്കുന്നത്. നന്മയും സ്നേഹവുള്ള വേലുവിന്റെ ഭാര്യയാണ് കൊച്ചമ്മിണി.
വേലുക്കാക്ക വളരെ നന്മനിറഞ്ഞ മനുഷ്യനാണ്. വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ വേലുവിന്റെ ഭാര്യ കൊച്ചമ്മിണിക്ക് ഒരു ആൺകുട്ടി ജനിച്ചു. കൂട്ടുകാരും നാട്ടുകാരും വേലുക്കാക്കയുടെ മകൻ എന്നു വിളിച്ച് പരിഹസിക്കുന്നതു അവന് സഹിക്കാൻ കഴിഞ്ഞില്ല. അവൻ അച്ഛനെയും അമ്മയെയും വെറുത്തു.വേലു കൂടുതൽ ദുഃഖിതനായി.
ഒടുവിൽ മകനെ പട്ടണത്തിൽ പഠിക്കാൻ വിടുന്നു. കാലം നീങ്ങി. മകൻ വളർന്നു. വിവാഹം കഴിച്ചു. രണ്ടു കുട്ടികളായി.അവർ ഇപ്പോഴും പട്ടണത്തിൽ കഴിയുന്നു.ഒരോ വർഷവും ഓണത്തിന് മകനെയും ഭാര്യയെയും പേരക്കിടാങ്ങളെയും പ്രതീക്ഷിച്ച് സദ്യയൊരുക്കി കാത്തിരിക്കും. ഒടുവിൽ തിരക്കാണെന്ന് അറിയിച്ച് വരാതിരിക്കും.ഈ വർഷവും മകനെയും കുടുംബത്തെയും കാത്തിരുന്നു. വരുമെന്ന് പറഞ്ഞിട്ടും വാക്ക് പാലിച്ചില്ല.ഈ പ്രാവശ്യം വാസുവും ഭാര്യയും ചേർന്ന് ഒരു തീരുമാനമെടുത്തു.തുടർന്നുണ്ടാകുന്ന സംഭവ ബഹുലവും ഹൃദയസ്പർശിയുമായ മുഹൂർത്തങ്ങളാണ് വേലുക്കാക്ക ഒപ്പ് കാ എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.നവാഗതനായ അശോക് ആർ.ഖലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന 'ചിത്രത്തിൽ വേലുവായി ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഭാര്യയായി ഉമ കെ .പിയും,മകനായി ഷെബിൻ ബേബിയും ഭാര്യയായി വിസ്മയയും അഭിനയിക്കുന്നു.
പാഷാണം ഷാജി, മധു ബാബു, നസീർ സംക്രാന്തി, , ആതിര,, ബിന്ദു കൃഷ്ണ,ആരവ് ബിജു,സന്തോഷ് വെഞ്ഞാറമൂട്, സത്യൻ, ആര്യരാജീവ്, ആരാം ജിജോ, അയാൻ ജീവൻ, രാജു ചേർത്തല തുടങ്ങിയവരാണ് മറ്റു താരങ്ങൾപി. ജെ . വി ക്രിയേഷൻസിന്റെ ബാനറിൽ സിബി വർഗീസ് പുല്ലൂരുത്തിക്കരി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിർവഹിക്കുന്നു.സത്യൻ എം .എ തിരക്കഥയും സംഭാഷണവും എഴുതുന്നു.മുരളി ദേവ്, ശ്രീനിവാസ് മേമുറി എന്നിവരുടെ വരികൾക്ക് റിനിൽ ഗൗതം,യൂനിസ് സിയോ എന്നിവർ സംഗീതം പകരുന്നു.എഡിറ്റർ-അജുഎം എ,പ്രൊഡക്ഷൻ കൺട്രോളർ-ചെന്താമരാക്ഷൻ,പ്രൊഡക്ഷൻ ഡിെെസനർ-പ്രകാശ് തിരുവല്ല,കല-സന്തോഷ് വെഞ്ഞാറമൂട്,മേക്കപ്പ്-അഭിലാഷ് വലിയകുന്ന്,വസ്ത്രാലങ്കാരം-ഉണ്ണി പാലക്കാട്,ചീഫ് അസോസിയേറ്റ് ഡയറക്ടർ- ശ്രീകുമാർ വള്ളംകുളം, ,വിനയ് ബി ഗീവർഗീസ്, ക്രീയേറ്റീവ് കോൺട്രീബ്യൂഷൻ-ദിലീപ് കുട്ടിച്ചിറ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |