തിരുവനന്തപുരം: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് ആരംഭിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ പെട്രോളിനും ഡീസലിനും ലിറ്ററിന് 20 രൂപ വീതമാണ് വർദ്ധിപ്പിച്ചത്.
കൊവിഡ് വ്യാപനം രൂക്ഷമായി, ലോകം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച കാലയളവിൽ ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞിരുന്നു. അതിനാൽത്തന്നെ കഴിഞ്ഞ മാർച്ച് പകുതിയോടെ സംസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 70-72 രൂപയായിരുന്നു വില, ഡീസലിനാകട്ടെ 65-67 രൂപയുമായിരുന്നു. ജൂൺ മുതലാണ് വില വർദ്ധനവ് തുടങ്ങിയത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ പെട്രോൾ ലിറ്ററിന് 7 രൂപ 50 പൈസയും, ഡീസലിന് എട്ട് രൂപയുമാണ് വർദ്ധിച്ചത്. പാചകവാതക വിലയും കുതിച്ചുയരുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 238 രൂപയാണ് ഗാർഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന് കൂട്ടിയത്. ഇന്നലെ മാത്രം 25 രൂപ വർദ്ധിപ്പിച്ചു.വാണിജ്യ സിലിണ്ടറിന് 100 രൂപയാണ് ഇന്നലെ കൂട്ടിയത്. ഇതോടെ വില 1618 രൂപയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |