ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ക്വാർട്ടറിൽ കേരളം കർണാടകയെ നേരിടും. 8ന് ഡൽഹിയിലാണ് മത്സരം.
ഗ്രൂപ്പ് മത്സരങ്ങളിൽ നിന്ന് ഏഴാം സ്ഥാനക്കാരായാണ് കേരളം യോഗ്യത നേടിയത്. നേരത്തേ ഗ്രൂപ്പ് ഘട്ടത്തിൽ കേരളവും കർണാടകയും മുഖാമുഖം വന്നപ്പോൾ കർണാടകയ്ക്കായിരുന്നു ജയം. മലയാളിയായ ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറിയാണ് അന്ന് കർണാടകയ്ക്ക് ജയമൊരുക്കിയത്. അതേ സമയം സഞ്ജു സാംസണിന് പരിക്കേറ്റത് ക്വാർട്ടറിനൊരുങ്ങുന്ന കേരളത്തിന് തിരിച്ചടിയാണ്. സഞ്ജുവിന് പകരം ബേസിൽ തമ്പിയെ കേരളം ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |