
തമിഴിലെ ശ്രദ്ധേയ സംവിധായകൻ സെൽവരാഘവൻ നായകനാവുന്ന സാനി കയിധം എന്ന ചിത്രത്തിൽ കീർത്തി സുരേഷ് നായികയായി എത്തുന്നു. അരുൺ മാതേശ്വരൻ ആണ് സംവിധാനം. യാമിനി യജ്ഞമൂർത്തി ഛായാഗ്രഹണം നിർവഹിക്കുന്നു. ക്രൈം ആക്ഷൻ ഡ്രാമയാണ് സാനി കയിധം. 1980കളിൽ നടന്ന സംഭവത്തെ ആധാരമാക്കിയാണ് സിനിമ. ധനുഷിന്റെ സഹോദരൻ കൂടിയായ സെൽവരാഘവൻ കാതൽ കൊണ്ടേൻ, സെവൻ ജി റെയിൻബോ കോളനി, പുതുപ്പോട്ടെ, ആയിരത്തിൽ ഒരുവൻ, മയക്കം എന്ന, ഇരണ്ടാം ഉലകം എന്നീ സിനിമകൾ ഒരുക്കിയിട്ടുണ്ട്. സൂര്യയെ നായകനാക്കി എൻജികെ എന്ന പൊളിറ്റിക്കൽ ത്രില്ലറാണ് ഒടുവിൽ സെൽവരാഘവന്റെ സംവിധാനത്തിൽ പുറത്തുവന്നത്. എസ്.ജെ. സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി നെഞ്ചം മറപ്പതില്ലേ എന്ന ചിത്രമാണ് ഒടുവിൽ പൂർത്തിയാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |