ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്‌വാളിന്റെ ബയോപിക്കായ സൈന മാർച്ച് 26 ന് തിയേറ്ററുകളിലെത്തുന്നു. ബോളിവുഡ് താരസുന്ദരി പരിനീതി ചോപ്രയാണ് ചിത്രത്തിൽ സെെനയുടെ വേഷം അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ മികച്ച കായിക താരത്തിന്റെ യഥാർത്ഥ കഥയാണ് സെെനയിൽ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ അമോൽ ഗുപ്ത പറഞ്ഞു. ടി സീരിസിന്റെ ബാനറിൽ ഭൂഷൺകുമാറാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം- സത്യജിത് പാണ്ഡെ. ബാകർ ബാനർ ജി സംവിധാനം ചെയ്യുന്ന സന്ദീപ് ഓർ പിങ്കി ഫറാർ എന്ന ചിത്രമാണ് പരിനീതിയുടേതായി റിലീസിനൊരുങ്ങുന്നത്. അർജുൻ കപൂറാണ് ചിത്രത്തിലെ നായകൻ. ഗേൾ ഓൺ ദി ട്രെയിൻ എന്ന ചിത്രമാണ് താരത്തിന്റേതായി ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |