
ഗാർഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടിയത് ലക്ഷക്കണക്കിന് സാധാരണക്കാരായ ജനങ്ങൾക്ക് ഇരുട്ടടിയായിപ്പോയി എന്നുപറയാതെ വയ്യ. ഒരുവശത്ത് പെട്രോൾ, ഡീസൽ വിലവർദ്ധനവ് മൂലം ജനം നട്ടംതിരിഞ്ഞിരിക്കുമ്പോൾ കൂനിന്മേൽ കുരു എന്നപോലെയായി പാചക വാതക സിലിണ്ടറിന്റെ വില വർദ്ധനവ്. ഒറ്റയടിക്ക് 25 രൂപയാണ് ഇപ്പോൾ കൂട്ടിയിരിക്കുന്നത്. ഗാർഹിക പാചകവാതക സിലിണ്ടറിന്റെ സബ്സിഡി നിർത്തിവെച്ചിട്ട് ഒരു വർഷത്തോളമാവുകയും ചെയ്‌തു. ഒരു ജനാധിപത്യ രാജ്യത്ത് ക്ഷേമപ്രവർത്തനങ്ങൾക്കായാണ് ജനങ്ങൾ ഓരോ രാഷ്ട്രീയപ്പാർട്ടികളെയും തിരഞ്ഞെടുക്കുന്നത്. പക്ഷേ അധികാരം കിട്ടിക്കഴിഞ്ഞാൽ ആ പാർട്ടികൾ മുൻകൈയെടുക്കുന്നതോ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിലപാടുകൾക്കും.
എ.കെ.അനിൽ കുമാർ
പാലറവിള, തിരുവനന്തപുരം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |