തിരുവനന്തപുരം: തരൂരിൽ എ കെ ബാലന്റെ ഭാര്യ പി കെ ജമീല സ്ഥാനാർത്ഥിയാകില്ല. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. ഡി വൈ എഫ് ഐ നേതാവ് പി പി സുമോദാകും തരൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുക. ജമീലയുടെ സ്ഥാനാർത്ഥിത്വം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
ഇന്നലെ ചേർന്ന പാലക്കാട് സി പി എം ജില്ലാ സെക്രട്ടറിയേറ്റിനും ജില്ലാ കമ്മിറ്റിയും സംസ്ഥാന നേതാക്കളുടെ നിർദേശം മറികടന്ന് ജമീലയെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. പോസ്റ്റർ യുദ്ധമടക്കം രൂക്ഷമായ സാഹചര്യത്തിൽ ജമീലയുടെ സ്ഥാനാർത്ഥിത്വം പാലക്കാട് ജില്ലയിലാകെ സി പി എമ്മിന് ദോഷം ചെയ്യുമെന്നായിരുന്നു പാർട്ടി വിലയിരുത്തൽ. പാർട്ടിയിൽ അംഗം പോലുമല്ലാത്ത ഒരാളെ സ്ഥാനാർത്ഥിയാക്കുന്നതിന് എതിരേയും ശക്തമായ എതിർപ്പാണ് ഉയർന്നത്.
കോങ്ങാട് മണ്ഡലത്തിലേക്കായിരുന്നു സുമോദിന്റെ പേര് ആദ്യം നിർദേശിച്ചിരുന്നത്. സുമോദ് തരൂരിലേക്ക് മാറുന്ന സ്ഥിതിക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് മുൻ അദ്ധ്യക്ഷ അഡ്വ കെ ശാന്തകുമാരിയാകും കോങ്ങാട് മത്സരിക്കുക. അരുവിക്കരയിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ എതിർപ്പ് മറികടന്ന് ജി സ്റ്റീഫൻ തന്നെയാകും സ്ഥാനാർത്ഥി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |