ന്യൂഡൽഹി: സി.പി.എമ്മിനെ തോൽപ്പിക്കാൻ കൊ-ലീ-ബി സഖ്യമുണ്ടാക്കിയെന്ന് ഒ. രാജഗോപാൽ പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളധീരൻ പറഞ്ഞു. കൊ-ലീ-ബി സഖ്യത്തെക്കുറിച്ച് തനിക്കറിയില്ല. ബി.ജെ.പി ശക്തമല്ലാത്ത സ്ഥലത്ത് പ്രധാന എതിരാളിയെ തോൽപ്പിക്കാൻ വോട്ടുചെയ്‌തിട്ടുണ്ടാകാം എന്നാണ് രാജഗോപാൽ പറഞ്ഞത്. കൊ-ലീ-ബി എന്ന വാക്കേ അദ്ദേഹം ഉപയോഗിച്ചിട്ടില്ല. അത് മാദ്ധ്യമങ്ങളുടെ ഭാവനയാണ്.
ഒ. രാജഗോപാൽ നടത്തുന്ന പരാമർശങ്ങളിൽ പാർട്ടിക്കോ, പ്രവർത്തകർക്കോ അദ്ദേഹത്തിനോ ആശയക്കുഴപ്പമില്ലെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |