ടൈംടേബിൾ
കേരളസർവകലാശാല 2021 ജനുവരി 18 ന് ആരംഭിക്കാനിരുന്ന അവസാനവർഷ ബി.ഡി.എസ്. പാർട്ട് II (സപ്ലിമെന്ററി - 2008 സ്കീം), ഒക്ടോബർ 2020 പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും ഏപ്രിൽ 8 മുതൽ തിരുവനന്തപുരം ഗവ.ഡന്റൽ കോളേജിൽ നടത്തും.
രണ്ടാം വർഷ (ത്രിവത്സരം) എൽ.എൽ.ബി. (ഓൾഡ് സ്കീം - മേഴ്സി ചാൻസ്) (1998 അഡ്മിഷന് മുൻപുളളത്) പരീക്ഷ ഏപ്രിൽ 13 ന് ആരംഭിക്കും.
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്.സി./ബി.കോം. (റെഗുലർ - 2018 അഡ്മിഷൻ, സപ്ലിമെന്ററി 2015, 2016, 2017 അഡ്മിഷൻ) മാർച്ച് 2021 പരീക്ഷകൾ ഏപ്രിൽ 15 മുതൽ ആരംഭിക്കുന്നതാണ്.
ആറാം സെമസ്റ്റർ സി.ആർ. സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്.സി./ബി.കോം./ബി.വോക്./ബി.പി.എ./ബി.സി.എ./ബി.ബി.എ. ഡിഗ്രി പരീക്ഷകൾ ഏപ്രിൽ 15 മുതൽ ആരംഭിക്കുന്നു. വിശദമായ ടൈംടേബിളുകൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
2020 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എഡ്യൂക്കേഷൻ (ഐ.ഡി.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 13 വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
ബി.കോം. എസ്.ഡി.ഇ. ഒന്നും രണ്ടും സെമസ്റ്റർ (2019 അഡ്മിഷൻ, 2018 അഡ്മിഷൻ ആന്റ് 2017 അഡ്മിഷൻ) ഏപ്രിൽ 2021 പരീക്ഷയ്ക്കുളള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പരീക്ഷയ്ക്ക് പിഴകൂടാതെ എപ്രിൽ 9 വരെയും 150 രൂപ പിഴയോടെ ഏപ്രിൽ 15 വരെയും 400 രൂപ പിഴയോടെ ഏപ്രിൽ 17 വരെയും രജിസ്റ്റർ ചെയ്യാം. പരീക്ഷാത്തീയതി പിന്നീട് അറിയിക്കും.
ഒന്നും രണ്ടും സെമസ്റ്റർ ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ്/ബി.സി.എ. (വിദൂരവിദ്യാഭ്യാസവിഭാഗം - 2019 അഡ്മിഷൻ - റെഗുലർ, 2017 & 2018 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴകൂടാതെ ഏപ്രിൽ 9 വരെയും 150 രൂപ പിഴയോടെ ഏപ്രിൽ 15 വരെയും 400 രൂപ പിഴയോടെ ഏപ്രിൽ 17 വരെയും അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പരീക്ഷാഫീസിനു പുറമേ സി.വി. ക്യാമ്പ് ഫീസായ 250 രൂപയും ആകെ ഫീസിന്റെ 5% തുകയും അധികമായി അടക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |