അന്തരിച്ച തമിഴ് നടൻ വിവേകിന് ആദരാഞ്ജലി അർപ്പിച്ച് നടി കീർത്തി സുരേഷ്. ഫേസ്ബുക്കിൽ വിവേകിന്റെ ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് വികാരനിർഭരമായ കുറിപ്പാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചില്ലെന്ന് ദു:ഖവും നടി കുറിപ്പിൽ പങ്കുവച്ചു.
പ്രിയപ്പെട്ട ഹാസ്യതാരം ഇപ്പോൾ നമ്മോടൊപ്പമില്ലെന്നത് വിശ്വാസിക്കാൻ കഴിയുന്നില്ല.നിർഭാഗ്യവശാൽ, ഇതിഹാസത്തിനൊപ്പം അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടില്ല. പക്ഷെ അദ്ദേഹവുമായി ഞാൻ നടത്തിയ മനോഹരമായ സംഭാഷണങ്ങൾ എപ്പോഴും ഓർക്കും. മറ്റാർക്കും കഴിയാത്തതുപോലെ ധാർമ്മിക മൂല്യങ്ങൾ തന്റെ കോമഡികളുമായി സമന്വയിപ്പിച്ച മനുഷ്യനോട്,തന്റെ പാരിസ്ഥിതികവും സാമൂഹികവുമായ സംരംഭങ്ങളിലൂടെ മാതൃകാപരമായി നയിച്ച സാമൂഹ്യപ്രവർത്തകനോട്, വിവേകാനന്ദൻ സാർ സമാധാനത്തോടെ വിശ്രമിക്കൂവെന്നാണ് നടി കുറിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |