തിരുവനന്തപുരം: ഒരു ഗുണഭോക്താവിന് ഒരു ക്ഷേമനിധി ബോർഡ് പെൻഷന് മാത്രമേ അർഹതയുള്ളൂവെന്ന് ധനസെക്രട്ടറി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. 2018 ജൂലായ് 6 ന് പുറത്തിറങ്ങിയ 241/2018/ധനവകുപ്പ് ഉത്തരവ് പ്രകാരം തനത് ഫണ്ട് ഉപയോഗിച്ച്
പെൻഷൻ നൽകുന്ന ക്ഷേമനിധി ബോർഡ് ഗുണഭോക്താക്കൾക്ക്, മറ്റൊരു സാമൂഹിക സുരക്ഷാ പെൻഷൻ 600 രൂപ നിരക്കിൽ ലഭിക്കാൻ മാത്രമാണ് അർഹതയെന്നും ഒന്നിലേറെ ക്ഷേമനിധി ബോർഡുകളിൽ നിന്ന് പെൻഷൻ കൈപ്പറ്റുന്നത് നിയമവിരുദ്ധമാണെന്നും കമ്മിഷന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കർഷകത്തൊഴിലാളി പെൻഷൻ, മോട്ടോർതൊഴിലാളി ക്ഷേമനിധി പെൻഷൻ, തയ്യൽ തൊഴിലാളി ക്ഷേമനിധി പെൻഷൻ, മിൽമ പെൻഷൻ തുടങ്ങിയവവാങ്ങിക്കൊണ്ടിരുന്ന വയോധികന് മസ്റ്ററിംഗിന് ശേഷം മോട്ടോർ തൊഴിലാളി ക്ഷേമനിധി പെൻഷൻ മാത്രമാണ് ലഭിക്കുന്നതെന്ന പരാതിയിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |