ശശികുമാർ നായകനാകുന്ന പുതിയ തമിഴ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ
മലയാളി താരം അപ്പാനി ശരത്ത്. കഴുഗു, ബെൽബോട്ടം, ശിവപ്പ്, 1945 തുടങ്ങിയ
സിനിമകൾ സംവിധാനം ചെയ്ത സത്യശിവയുടെ പുതിയ സസ്‌പെൻസ് ത്രില്ലറിലാണ്
ശശികുമാറിന് വില്ലനായി അപ്പാനി ശരത്ത് എത്തുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ താരമാണ്
അപ്പാനി ശരത്ത്. വെളിപാടിന്റെ പുസ്തകം, പോക്കിരി സൈമൺ, പൈപ്പിൻ
ചുവട്ടിലെ പ്രണയം, ചെക്ക ചിവന്ത വാനം, സണ്ടക്കോഴി 2, അമല തുടങ്ങിയ
സിനിമകളിലും ഓട്ടോശങ്കർ എന്ന വെബ് സീരീസിലുമൊക്കെ മികച്ച പ്രകടനമാണ്
ശരത്ത് കാഴ്ചവെച്ചത്.
മിഷൻ സി, ചുങ്കം കിട്ടിയ ആട്ടിൻ കൂട്ടം, ചാരം, ബെർനാർഡ്, മിയ
കുൽപ്പ തുടങ്ങിയ സിനിമകളും കാളിയാർ കോട്ടേജ് എന്ന വെബ് സീരീസുമാണ്
താരത്തിന്റെതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. ജെല്ലിക്കട്ട്
പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ശരത്തിന്റെ പുതിയ തമിഴ് ചിത്രത്തിന്റെ
ഷൂട്ടിംഗ് തമിഴ്‌നാട്ടിൽ പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |