ലോക സിനിമയിൽ ഏറ്റവും വിലമതിക്കുന്ന അവാർഡുകളിൽ പ്രമുഖമായ ഓസ്കാർ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം .ഞായറാഴ്ച വൈകിട്ട് അമേരിക്കൻ സമയം 6.30 നാണ് അവാർഡുകൾ പ്രഖ്യാപിക്കുക.ഇന്ത്യയിൽ ഏപ്രിൽ 26 തിങ്കളാഴ്ച രാവിലെ ഓസ്കാർ ലൈവ് കാണാനാകും.
മികച്ച നടനുള്ള അവാർഡിന് ഗാരി ഓൾഡ് മാനും ആന്റണി ഹോപ്കിൻസും അടുത്തിടെ അന്തരിച്ച ചാഡ് വിക് ബോസ് മാനും മത്സര രംഗത്തുണ്ട്. മികച്ച നടിക്കായി വനേസാ കിർബി, ആന്ദ്രെ ഡേ തുടങ്ങിയവർ പോരാടുന്നു.ഡേവിഡ് ഫിഞ്ചർ,തോമസ് വിന്റർബർഗ് തുടങ്ങിയവർ മികച്ച സംവിധായകനുള്ള അവാർഡിനായി രംഗത്തുണ്ട്.മാങ്ക് , ദി ഫാദർ തുടങ്ങി എട്ടു ചിത്രങ്ങളാണ് മികച്ച ചിത്രത്തിനായി മത്സരിക്കുന്നത്.മാങ്കിന് വിവിധ അവാർഡുകളിലായി 10 നോമിനേഷനുകളാണുളളത്.മാ റെയ്നീസ് ബ്ളാക്ക് ബോട്ടം എന്ന ചിത്രത്തിലൂടെ ചാഡ് വിക് ബോസ്മാൻ ഓസ്കാർ ചരിത്രത്തിൽ മരണാനന്തര ബഹുമതിയായി മികച്ച നടനുള്ള അവാർഡിനായി മാറ്റുരയ്ക്കുന്ന ഏഴാമത്തെ നടനായിരിക്കുകയാണ്.
അവാർഡ് നോമിനേഷൻ പട്ടിക
മികച്ച ചിത്രം
1.ദി ഫാദർ
2.മാങ്ക്
3.ജൂദാസ് ആൻഡ് ദ ബ്ളാക്ക് മെസയ്യ
4.മിനാരി
5.നൊമാഡ്ലാൻഡ്
6.പ്രോമിസിംഗ് യംഗ് വുമൺ
7.സൗണ്ട് ഓഫ് മെറ്റൽ
8.ദി ട്രയൽ ഓഫ് ദി ചിക്കാഗോ 7
മികച്ച സംവിധായകൻ
1.തോമസ് വിന്റർബർഗ് ( അനദർ റൗണ്ട് )
2.ഡേവിഡ് ഫിഞ്ചർ ( മാങ്ക് )
3.ലീ ഐസക് ചുംഗ് ( മിനാരി )
4.ഷാവോ (നൊമാഡ് ലാൻഡ് )
5.എമറാൾഡ് ഫെനൽ (പ്രോമിസിംഗ് യംഗ് വുമൺ )
മികച്ച നടൻ
1.ചാഡ് വിക് ബോസ് മാൻ - മരണാനന്തരം ( മാ റെയ് നീസ് ബ്ളാക്ക് ബോട്ടം )
2.ഗാരി ഓൾഡ് മാൻ ( മാങ്ക് )
3.ആന്റണി ഹോപ്കിൻസ് (ദി ഫാദർ )
4.റിസ് അഹമ്മദ് ( സൗണ്ട് ഓഫ് മെറ്റൽ )
5.സ്റ്റീവൻ യൂൻ (മിനാരി )
മികച്ച നടി
1. വോൾവാ ഡേവിസ് ( മാ റെയ് നീസ് ബ്ളാക്ക് ബോട്ടം )
2.ആന്ദ്രാ ഡേ ( യുണൈറ്റഡ് സ്റ്റേറ്റ്സ് -ബില്ലീസ് ഹോളിഡേ )
3.വനേസാ കിർബി ( പീസസ് ഓഫ് എ വുമൺ )
4.ഫ്രാൻസിസ് മക്ഡോർമന്റ് ( നൊമാഡ് ലാൻഡ് )
5.കാരി മുളളിഗൻ (പ്രോമിസിംഗ് യംഗ് വുമൺ )
സഹനടൻമാർക്കുള്ള അവാർഡിന് സച്ചാ ബാരൻ കോഹൻ, ഡാനിയേകാലുയ്യ,ലെസ്ലി ഓദോം ( ജൂനിയർ ),പോൾ റാസി, ലാകേത്ത് സ്റ്റാൻ ഫീൽഡും മാറ്റുരയ്ക്കുന്നു.മറിയ ബക്കലോവ, ഗ്ളെൻ ക്ളോസ്, ഒലീവിയ കോൾമാൻ, ആമന്ദ സേ ഫ്റൈഡ് യയൂ ജൻ യൂംഗും മത്സര രംഗത്തുണ്ട്.ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങി പ്രധാന അവാർഡുകൾ വേറെയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |