കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഇന്നലെ 83 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരുടെ എണ്ണം 154 ആയി. കൊവിഡ് വ്യാപകമായ പശ്ചാത്തലത്തിൽ ചപ്പാത്തി ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുന്ന ഫ്രീഡം ഫുഡ് നിർമ്മാണ യൂണിറ്റും ജയിലിലെ ചപ്പാത്തി യൂണിറ്റും കണ്ണൂർ- തളിപ്പറമ്പ് ദേശീയപാതയിൽ തടവുകാർ നടത്തുന്ന പെട്രോൾ പമ്പും ഡി.ജി.പിയുടെ നിർദ്ദേശത്തെ തുടർന്ന് അടച്ചിട്ടു.
രണ്ടു ദിവസത്തിനുള്ളിൽ 144 തടവുകാർക്കും 10 ജയിൽജീവനക്കാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച തടവുകാരെ ജയിലിനുള്ളിലെ ക്വാറന്റൈൻ സെന്ററിലേക്കാണ് മാറ്റുന്നത്. രോഗികളുമായി പ്രാഥമിക സമ്പർക്കമുള്ളവരെ മറ്റൊരു ബ്ളോക്കിൽ ക്വാറന്റൈൻ സൗകര്യമൊരുക്കി മാറ്റുകയാണ്. ശനിയാഴ്ച 71 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇനിയും പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്താൽ ജയിലിലെ സൗകര്യം തികയാതെ വരുമെന്ന ആശങ്കയിലാണ് ജയിൽ അധികൃതർ. നിലവിൽ പ്രത്യേക ബ്ലോക്കിൽ ഡോർമിറ്ററി സംവിധാനം ഒരുക്കിയാണ് കൊവിഡ് രോഗികളെ പാർപ്പിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |