SignIn
Kerala Kaumudi Online
Friday, 25 September 2026 5.11 AM IST

വൈഗ വധം: അമ്മയെയും ബന്ധുക്കളെയും ചോദ്യം ചെയ്യും

1

തൃക്കാക്കര: വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മ രമ്യ ഉൾപ്പെടെയുള്ള ബന്ധുക്കളെ ബുധനാഴ്ച അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. മൂകാംബികയിൽ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം സാനു മോഹനുമായി പൊലീസ് ഇന്ന് വൈകിട്ട് കൊച്ചിയിലേക്ക് തിരിക്കും.രണ്ട് ദിവസം മുരുഡേശ്വർ ശിവക്ഷേത്രത്തിന്റെ സത്രത്തിലും മൂന്ന് ദിവസം കാർവാറിലെ ബീച്ചിൽ പണി നടക്കുന്ന സ്ഥലത്തുമാണ് സാനു താമസിച്ചതെന്ന് തെളിവെടുപ്പിൽ വ്യക്തമായി. നാളെ സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു, തൃക്കാക്കര എ.സി.പി ആർ. ശ്രീകുമാർ, തൃക്കാക്കര സി.ഐ കെ. ധനപാലൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തും. സാനുവിന്റെ സാന്നിദ്ധ്യത്തിലാകും രമ്യയെയും ബന്ധുക്കളെയും ചോദ്യം ചെയ്യുക. സാനു ഉപയോഗിച്ചിരുന്ന രമ്യയുടെ ഒരു ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫ്ളാറ്റും ആഭരണങ്ങളും പണയംവച്ച് സംഘടിപ്പിച്ച 25 ലക്ഷത്തോളം രൂപ എങ്ങനെ ചെലവഴിച്ചെന്നതിനെക്കുറിച്ചും വ്യക്തമായിട്ടില്ല. വൈഗയുടെ ശരീരത്തിൽ എങ്ങനെ മദ്യം എത്തിയെന്നതിനെ കുറിച്ചും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAIGA MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA