SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.36 PM IST

വീടുപണിയുകയാണോ? കന്നിമുറിയെക്കുറിച്ച് കാര്യമായറിയാം

Increase Font Size Decrease Font Size Print Page

ee

പ്രാപഞ്ചികമായതും ദൃഷ്‌ടി ഗോചരമല്ലാത്തതും എന്നാൽ യാഥാർത്ഥ്യവുമായ വൈവിധ്യ ഊർജകണ വിതരണത്തെപ്പറ്റിയാണ് ഇനി​. വീടിന്റെ തെക്കേ അറ്റത്തെ കന്നിമുറിയിൽ നിന്ന് തുടങ്ങാം. കന്നി മൂലയിലെ മുറിയാണ് കന്നിമുറി.തെക്കും പടിഞ്ഞാറും 90 ഡിഗ്രിയിൽ സംഗമിക്കുന്നിടം. വീട് കെട്ടാൻ ആരംഭിക്കുന്നതും കല്ലിടുന്നതുമെല്ലാം ഈ തെക്ക് പടിഞ്ഞാറു തന്നെ. എന്തു കൊണ്ടാണ് കന്നിമൂലയിൽ ആദ്യം കല്ലിടുന്നത്? ആദ്യം കെട്ടിത്തുടങ്ങുന്നത്?

ലിന്റൽ ചെയ്യുമ്പോഴും വാർക്കുമ്പോഴും ആദ്യം ഇവിടെ നിന്ന് തുടങ്ങുന്നത് എന്തു കൊണ്ടാണ്? ആ പ്രചഞ്ചരഹസ്യത്തിലേയക്ക് ഇവിടെ നിന്നാണ് പോകേണ്ടത്. ഭൂമിയിൽ എവിടെ നാല് അതിരുകൾ അല്ലെങ്കിൽ കയ്യാലകൾ, മതിലുകൾ, കെട്ടുകൾ എന്നിവ ഉണ്ടാകുന്നുവോ അവ കേന്ദ്രീകരിച്ച് പുതിയ പുതിയ ഊർജ മേഖലകൾ രൂപപ്പെടും. വസ്‌തുവിന്റെ വിസ്‌തീർണം എത്ര വലുതോ ചെറുതോ ആയാലും പുതിയ ഊർജകണ മേഖല ആവിർഭവിക്കും. ഒരേക്കർ വസ്‌തു ഒരാൾ വാങ്ങി അവിടെ മതിൽ കെട്ടി ഇട്ടു എന്ന് കരുതുക. മതിൽ കെട്ടുമ്പോൾ അഥവാ ആ വസ്‌തുവിന് കയ്യാല കൊണ്ടുപോലും ചെറിയൊരു അതിർത്തി നിർണയിക്കുമ്പോൾ തന്നെ അവിടെ പുതിയ ഊർജമേഖല ഉണ്ടാവുന്നു. ഇനിയാണ് മേൽ പറഞ്ഞ കന്നിയിലേയ്‌ക്ക് പോകേണ്ടത്. ഊർജ മേഖലയുണ്ടാവുമ്പോൾ അത് ആവിർഭവിക്കുന്നത് കന്നിയിലാണ്. ഇവിടെയുണ്ടാവുന്ന ഊർജത്തിന് അസാമാന്യ ശേഷിയുണ്ടെന്നാണ് ആധുനിക വാസ്‌തു ഗവേഷണങ്ങൾ തെളിയിക്കുന്നത്.

ശക്തിയിലും ഉയർച്ചയിലും ഇവിടുണ്ടാകുന്ന ഊർജം അതി ശക്തിമാനാണ്. തിരമാലകളോളം ഉയർന്ന് ചാടുവാൻ ഈ ഊർജത്തിന് ശേഷിയുണ്ട്. അപ്പോൾ അതിശക്തമായ അതിനെ നിയന്ത്രിക്കേണ്ടതുണ്ട്. ആ നിയന്ത്രണത്തിന്റെ തുടക്കമാണ് ആദ്യം കന്നിയിൽ ഭാരം വച്ച് അതിനെ നല്ല ഊർജമാക്കി മാറ്റുന്നത്. അതാണ് വീടിന്റെ കല്ലിടലും ഭിത്തി കെട്ടലുമെല്ലാം ഇവിടെ തുടങ്ങുന്നത്. ഇവിടെയാണ് വീടിന്റെ നാഭി വരുക. ഇവിടമാണ് ആ വസ്‌തുവിനെയും വീടിനെയും താങ്ങി നിർത്തുന്ന മേഖല. അതാണ് വീട് നിർമ്മിക്കുമ്പോഴും വീടിന് മതിൽ കെട്ടുമ്പോഴും തെക്ക് പടിഞ്ഞാറുമൂലയായ കന്നിമൂല ഉയർന്ന് ഇരിക്കണമെന്ന് പറയുന്നത്. തെക്കും - പടിഞ്ഞാറും ചേർന്ന് വരുന്ന മതിൽ വീണ്ടും ഉയർത്തിയും കെട്ടാറുണ്ട്.

ഒരു മനുഷ്യന് അവന്റെ കാലുകൾ എന്താണോ അതേ കർമ്മമാണ് കന്നിമൂലയും നിർവ്വഹിക്കുന്നത്.കാലാണ് മനുഷ്യനെ ആകെ താങ്ങി നിർത്തുന്ന ശക്തമായ ശരീരഭാഗം. ശരീരത്തിന്റെ മുഴുവൻ ഭാരവും വഹിക്കുന്നത് കാലുകളാണ്. അതു തന്നെയാണ് കന്നിയും ചെയ്യുന്നത്. അതിന് തെളിവായി ഒട്ടനവധിയാണ് മനുഷ്യന്റെ അനുഭവങ്ങൾ. താങ്ങി നിർത്തേണ്ടിടത്ത് പോരായ്‌മ വന്നാൽ എന്തൊക്കെയുണ്ടാവുമോ അതെല്ലാം സംഭവിക്കുന്നത് കാണാം. അപ്പോൾ കന്നിയിലെ ഊർജം അസ്വസ്ഥതപ്പെടാതെ നോക്കേണ്ടതുണ്ട്. കന്നിയിലെ ഊർജം അസ്വസ്ഥമായാൽ കുടുംബ ജീവിതമാണ് അസ്വസ്ഥമാകുന്നതെന്നാണ് വി​ശ്വാസം.

( തുടരും )

വീട് നിർമ്മിക്കുമ്പോൾ കോൽ കണക്കുകൾ ഇപ്പോഴും തുടരുന്നത് ശാസ്ത്ര വിരുദ്ധമല്ലേ?
കെ.കെ. വിഷ്‌ണു നമ്പൂതിരി, കോട്ടയ്‌ക്കകം, തിരുവനന്തപുരം
നവോത്ഥാന കാലഘട്ടത്തിന് മുൻപ് നിലനിന്നിരുന്നതാണ് കോൽ അളവ്. ശാസ്ത്രയുഗത്തിൽ മീറ്ററും സെന്റീമീറ്ററും ഉണ്ട്. അപ്പോൾ കോൽകണക്ക് ഉപേക്ഷിക്കേണ്ടതാണ്. എൻജി​നി​യർമാരും പ്രമുഖ വാസ്‌തു വിദഗ്ധരുമെല്ലാം മീറ്ററും സെന്റീമീറ്ററും തന്നെയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.

TAGS: VASTHU, SPECIAL COLUMN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY