ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരുവിന്റെ പുതിയ പുസ്തകമായ 'കർമ്മ : എ യോഗീസ് ഗൈഡ് ടു ക്രാഫ്റ്റിംഗ് യുവർ ഓൺ ഡെസ്റ്റിനി ' ബുക്ക് സ്റ്റോളുകളിലും ഓൺലൈനിലും വിൽപനയ്ക്കെത്തി. പുസ്തകത്തിൽ കർമ്മം എന്തെന്നും അതിന്റെ തത്വങ്ങളെ നമ്മുടെ ജീവിത നന്മയ്ക്കായി എങ്ങനെ പ്രാവർത്തികമാക്കാമെന്നും വളരെ വ്യക്തമായി വിശദീകരിക്കുന്നു.
'കർമ്മത്തിന് ", പ്രതിഫലവുമായോ ശിക്ഷയുമായോ ഒരു ബന്ധവുമില്ലെന്ന് സദ്ഗുരു പറയുന്നു. കർമ്മമെന്നാൽ 'നിങ്ങളുടെ പ്രവൃത്തിയാണ്, ഉത്തവാദിത്തമാണ്".കർമ്മത്തെ മനസിലാക്കാൻ സഹായിക്കുന്നതിനൊപ്പം, ആന്തരിക വളർച്ചയ്ക്ക് എങ്ങനെ ഉപയോഗിക്കാമെന്നും ഈ പുസ്തകം വിശകലനം ചെയ്യുന്നു. കർമ്മത്തെക്കുറിച്ച് സദ്ഗുരുവിന്റെ വാക്കുകൾ - ' ഇതൊരു ബാഹ്യമായ കുറ്റകൃത്യത്തിന്റെയും ശിക്ഷയുടെയും രീതിയല്ല മറിച്ച്, നിങ്ങളാൽ സൃഷ്ടിക്കപ്പെട്ട ആന്തരിക ചക്രമാണ്. കർമ്മത്തെ വിശകലനം ചെയ്താൽ ജീവിതത്തിലേറ്റവും ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾക്ക് പോലും മറുപടി കണ്ടെത്താം."
പുസ്തകത്തെക്കുറിച്ച് അമേരിക്കയിലെ പ്രശസ്ത അഭിനേതാവായ വിൽ സ്മിത്തിന്റെ അഭിപ്രായം ഇങ്ങനെയാണ്. -'മനുഷ്യ നിലനിൽപിന്റെ പരിമിതികളെയും സാദ്ധ്യതകളെയും സദ്ഗുരു കർമ്മയിലൂടെ പര്യവേഷണം ചെയ്യുന്നു. നിങ്ങളെ നന്മയിലേക്കും സംതൃപ്തിയിലേക്കും നയിക്കാൻ പ്രാപ്തമായ വളരെയധികം ഉൾക്കാഴ്ചകൾ ഈ പുസ്തകത്തിലുണ്ട്. " പുസ്തകം ആമസോണിലും ഫ്ളിപ് കാർട്ട് ഇന്ത്യയിലും ബെസ്റ്റ് സെല്ലറാണ്. പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയാണ് പ്രസാധകർ. വില : 299 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |