മമത ബാനർജിയും സോഷ്യലിസവും തമ്മിലുള്ള വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കാര്യമല്ല., തമിഴ്‌നാട്ടിലെ സേലത്ത് നിന്നുള്ള ഒരു വിവാഹവും ക്ഷണക്കത്തുമാണ് വൈറലാകുന്നത്. ജൂൺ 13ന് സേലത്തെ അമാനി കൊണ്ടാലംപട്ടിയിലാണ് വിവാഹം. സി.പി..ഐയുടെ തമിഴ്‌നാട് ഘടകം അഡ്മിനിസ്‌ട്രേറ്റർ എ മോഹന്റെ മൂന്നാമത്തെ മകൻ എ എം സോഷ്യലിസത്തിന്റെ വിവാഹമാണ് നടക്കാൻ പോകുന്നത്. സേലത്തെ തന്നെ പളനിസാമിയുടെ മകൾ മമത ബാനർജിയാണ് വധു.
മൂന്നാമത്തെ മകന്റെ പേര് എ എംസോഷ്യലിസമെന്നാണെങ്കിൽ മോഹനന്റെ മറ്റ് രണ്ട് ആൺമക്കളുടെ പേരും ഒട്ടും പിറകിലല്ല.. . എ.എം. കമ്മ്യൂണിസം, എ..എം ലെനിനിസം എന്നിവരാണ് മറ്റ് ആൺ മക്കൾ. ചെറുമകന്റെ പേരാകട്ടെ എം എൽ മാർക്‌സിസവും. എ എം കമ്മ്യൂണിസത്തിന്റെ ഭാര്യ സി പ്രിയയും എ എം ലെനിനിസത്തിന്റെ ഭാര്യ എൽ കൗസല്യയും വിവാഹത്തിന് സാക്ഷ്യം വഹിക്കും.
ബി എ ഇംഗ്ലീഷ് ബിരുദധാരിയാണ് വധു. മമത ബാനർജി. പശ്ചിമ ബംഗാളിൽ പതിറ്റാണ്ടുകൾ നീണ്ട കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ച മമത ബാനർജിയുടെ പേരാണ് സോഷ്യലിസത്തിന്റെ വധു എന്നതാണ് കൗതുകം സൃഷ്ടിക്കുന്നത്..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |