ബംഗളൂരു: കന്നട ചലച്ചിത്ര താരവും 'നാനു അവനല്ല അവളു' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ദേശിയ പുരസ്‌കാരജേതാവുമായ സഞ്ചാരി വിജയ് (38) അന്തരിച്ചു. ശനിയാഴ്‌ചയുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.
ശനിയാഴ്‌ച രാത്രിയിൽ വിജയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് ബംഗളൂരു എൽ ആന്റ് ടി സൗത്ത് സിറ്റിയിൽ ജെ.പി നഗർ സെവൻത് ഫേസിൽ വച്ച് ഇലക്‌ട്രിക് പോസ്‌റ്റിലിടിച്ച് മറിഞ്ഞായിരുന്നു അപകടം. സുഹൃത്ത് നവീൻ(42) ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. വീഴ്‌ചയിൽ തലയ്‌ക്ക് ഗുരുതര പരിക്കേറ്റ വിജയിക്ക് തലച്ചോറിൽ രക്തം കട്ടപിടിച്ചത് മാറ്റാൻ ശസ്‌ത്രക്രിയ നടത്തിയെങ്കിലും വൈകാതെ മസ്‌തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.
ട്രാൻസ്ജെൻഡർ കഥാപാത്രത്തെയാണ് വിജയ് നാൻ അവനല്ല അവളു ചിത്രത്തിൽ അവതരിപ്പിച്ചത്. ഈ ചിത്രത്തിന് ധാരാളം പ്രശംസ വിജയിക്ക് ലഭിച്ചിരുന്നു. തിരുവനന്തപുരത്ത് ഐഎഫ്‌എഫ്‌കെയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |