തിരുവനന്തപുരം: ചാനൽ പരിപാടിയിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ എം.സി.ജോസഫൈൻ പ്രതിഷേധങ്ങളെ തുടർന്ന് രാജിവച്ചിരുന്നു. പാർട്ടിയിൽ നിന്നുൾപ്പെടെ വിമർശനം ഉയർന്നിട്ടും ജോസഫൈന് ന്യായീകരിച്ച ഡി.വൈ.എഫ്.ഐ നേതാവ് എ.എ.റഹീമിനെതിരെ സോഷ്യൽ . മീഡിയയിൽ വൻവിമർശനം ഉയർന്നിരുന്നു. വനിതാ കമ്മിഷൻ അദ്ധ്യക്ഷ ഖേദം പ്രകടിപ്പിച്ചതോടെ വിഷയം തീർന്നുവെന്നായിരുന്നു റഹീമീന്റെ പ്രസ്‌താവന. സി.പി.എം സൈബറിടങ്ങളിൽ സജീവ സാന്നിദ്ധ്യമായ പോരാളി ഷാജിയും റഹീമിനെ പേരെടുത്തു പറയാതെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
എംസി ജോസഫൈനെ കിടന്ന് മരിച്ച് ന്യായീകരിച്ച ഉത്തമ വിപ്ലവ സിംഗങ്ങൾ ഇപ്പോഴും അത് തന്നെ മെഴുകി കൊണ്ടേയിരിക്കുന്നു. എന്നാൽ പാർട്ടി അവർക്ക് പറ്റിയ തെറ്റ് വളരെ ഭംഗിയായി തിരുത്തുകയും ചെയ്തിരിക്കുന്നുവെന്ന് പോരാളി ഷാജി ഫേസ്ബുക്കിൽ കുറിച്ചു. . ഇത്തരം നടപടികളും മാതൃകകളുമാണ് ഈ പാർട്ടിയുടെയും മുന്നണിയുടെയും സൗന്ദര്യവും പ്രത്യേകതയും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.. അത് കൊണ്ടാണ് എന്നുമെപ്പോഴും ഈ പാർട്ടിയിൽ വിശ്വാസമർപ്പിക്കുന്നതും പാർട്ടി ഒരു ഊർജമായി മനസിൽ നിറയുന്നതും.. എന്നാൽ അതിനിയും മനസിലാവാത്ത ഇത്തിൾ കണ്ണികളുണ്ട് ഇവിടെ..
ഏത് തെറ്റിനെയും നിർബാധം ന്യായീകരിച്ചു കൊണ്ടിരിക്കും.. തെറ്റ് ചൂണ്ടിക്കട്ടുന്നവരെ പാർട്ടി വിരുദ്ധരാക്കി മുദ്ര കുത്തും.. ഏതൊരു പാർട്ടിയെയും മലീമസമാക്കുന്നതും ജനങ്ങളിൽ നിന്ന് അകറ്റുന്നതും ഇത്തരം ഇത്തിൽ കണ്ണികളാണെന്നും പോരാളി ഷാജി പോസ്റ്റിൽ പറയുന്നു.
പോരാളി ഷാജിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
വളരെ അഭിമാനവും സന്തോഷവും തോന്നിയ നിമിഷം…
വിമർശനങ്ങളെ ശരിയായ രീതിയിൽ തന്നെ സ്വീകരിച്ചു കൊണ്ട് അതിലെ ശരികൾ പരിശോധിച്ച് കൊണ്ട് അതിവേഗം നടപടി കൈക്കൊള്ളാൻ ഇടത് സർക്കാരും ഇടത് മുന്നണിയും തീരുമാനിച്ചു.. ഫലം ഉത്തരവാദിത്വ കുറവോടെ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് തുടർന്ന എംസി ജോസഫൈൻ തൽസ്ഥാനത്ത് നിന്ന് തത്ക്ഷണം തെറിച്ചു…
ഇത്തരം നടപടികളും മാതൃകകളുമാണ് ഈ പാർട്ടിയുടെയും മുന്നണിയുടെയും സൗന്ദര്യവും പ്രത്യേകതയും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.. അത് കൊണ്ടാണ് എന്നുമെപ്പോഴും ഈ പാർട്ടിയിൽ വിശ്വാസമർപ്പിക്കുന്നതും പാർട്ടി ഒരു ഊർജമായി മനസ്സിൽ നിറയുന്നതും.. എന്നാൽ അതിനിയും മനസിലാവാത്ത ഇത്തിൾ കണ്ണികളുണ്ട് ഇവിടെ..
ഏത് തെറ്റിനെയും നിർബാധം ന്യായീകരിച്ചു കൊണ്ടിരിക്കും.. തെറ്റ് ചൂണ്ടിക്കട്ടുന്നവരെ പാർട്ടി വിരുദ്ധരാക്കി മുദ്ര കുത്തും.. ഏതൊരു പാർട്ടിയെയും മലീമസമാക്കുന്നതും ജനങ്ങളിൽ നിന്ന് അകറ്റുന്നതും ഇത്തരം ഇത്തിൽ കണ്ണികളാണ്..
ഭാഗ്യവശാൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കാൽ ചുവട്ടിൽ കിടക്കുന്ന ഇത്തരം വാഴ്ത്തു പാട്ടുകാരെ യഥാവിധം തിരിച്ചറിയുന്നുണ്ട്..
പൊതു ജനങ്ങൾ ചൂണ്ടി കാണിക്കുന്ന തെറ്റുകളിൽ തെറ്റ് പറ്റിയെന്നു പാർട്ടി സമ്മതിക്കുകയും തിരുത്തലുകൾ വരുത്തി കൊണ്ടേ ഇരിക്കുകയും ചെയ്യുന്നു..
എംസി ജോസഫൈനെ കിടന്ന് മരിച് ന്യായീകരിച്ച ഉത്തമ വിപ്ലവ സിംഗങ്ങൾ ഇപ്പോഴും അത് തന്നെ മെഴുകി കൊണ്ടേയിരിക്കുന്നു.. എന്നാൽ പാർട്ടി അവർക്ക് പറ്റിയ തെറ്റ് വളരെ ഭംഗിയായി തിരുത്തുകയും ചെയ്തിരിക്കുന്നു.. തെറ്റുകൾ ചൂണ്ടി കാട്ടി ശരികളെ ഏറ്റു പിടിച്ചു ശുദ്ധിയോടെ ഒഴുകുന്ന ഒരു വലിയ ജന സഞ്ചയം ഈ പാർട്ടിക്കുണ്ട്.. അത് കൊണ്ട് തന്നെയാണ് നാം പൂർവാധികം ഭംഗിയോടെ ഇവിടെ നില നിൽക്കുന്നത്..
ലാൽസലാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |