അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് ഇന്ന് ആമസോൺ പ്രൈമിലും ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമാവുന്ന വേലുക്കാക്ക ഒപ്പ് കാ നാളെ വിവിധ ഒ.ടി.ടി പ്ളാറ്റ്‌ഫോമുകളിലും റിലീസ് ചെയ്യും. സണ്ണി വയ്‌നാണ് സാറാസിലെ നായകൻ. അന്ന ബെന്നിനൊപ്പം അച്ഛൻ ബെന്നി പി. നായരമ്പലവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിനീത് ശ്രീനിവാസൻ, മല്ലിക സുകുമാരൻ, കളക്ടർ ബ്രോ പ്രശാന്ത് നായർ, ധന്യവർമ്മ, സിദ്ദിഖ്, വിജയകുമാർ, അജുവർഗീസ് , സിജു വിത്‌സൺ, ശ്രിന്ധ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം എന്നിവരാണ് മറ്റു താരങ്ങൾ.മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്‌മാനാണ് സംഗീതം. വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ആദ്യമായി ഒരുമിച്ച് സിനിമയിൽ പാടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കഥ അക്ഷയ് ഹരീഷ്. ക്ളാസ്‌മേറ്റ്സ് അടക്കം മലയാളത്തിൽ നിരവധി ഹിറ്റുകൾ നിർമിച്ച ശാന്ത മുരളി, പി.കെ. മുരളീധരനും ചേർന്നാണ് നിർമ്മാണം. നിമിഷ് രവിയാണ് ഛായാഗ്രഹണം.
സീ സ്ട്രീം, ഫസ്റ്റ് ഷോസ്, ബുക് മൈ ഷോ, സൈ പ്ളേ എന്നീ പ്ളാറ്റ്‌ഫോമുകളിലാണ് വേലുക്കാക്ക ഒപ്പ് കാ റിലീസ് ചെയ്യുക.അശോക് ആർ. ഖൽത്ത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉമ, മധു ബാബു, ഷെബിൻ ബേബി, വിസ്‌മയ, പാഷാണം ഷാജി, നസീർ സംക്രാന്തി, സത്യൻ എം.എ, മാസ്റ്റർ അർണവ്, ബിജു വയനാട്, സലീഷ് വയനാട്, രവീന്ദ്രൻ മേലുകാവ് എന്നിവരാണ് മറ്റു താരങ്ങൾ. എ.കെ ജെ. ഫിലിംസിന്റെ ബാനറിൽ മെർലിൻ കെ. സോമൻ കുരുവിള, സിബി വർഗീസ് പള്ളൂരുത്തികാരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സത്യൻ എം.എ രചന നിർവഹിക്കുന്നു. ഷാജി ജേക്കബ് ഛായാഗ്രഹണവും ഐജു ആന്റു എഡിറ്റിംഗും നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |