SignIn
Kerala Kaumudi Online
Saturday, 31 July 2021 2.48 PM IST

പ്രേക്ഷകർ അനുഗ്രഹീതർ

aa

കഴിഞ്ഞ ദിവസം ഒ.ടി.ടിയിൽ റിലീസ് ചെയ്ത പ്രിൻസ് ജോയിയുടെ സിനിമ അനുഗ്രഹീതൻ ആന്റണി ഒരു ഫീൽ ഗുഡ് മൂവിയാണ്. അതിലെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കയറി ഇരിക്കുന്നു

​'​ഒ​രാ​ൾ​ ​മ​രി​ച്ച് ​ഒ​രു​ ​കു​ന്നി​ന്റെ​ ​മു​ക​ളി​ൽ​ ​ഇ​രി​ക്കു​ന്നു​ ​അ​യാ​ൾ​ക്ക് ​പു​റ​കി​ൽ​ ​ഒ​രു​ ​പ​ട്ടി​ ​ഇ​രി​ക്കു​ന്നു.​അ​യാ​ൾ​ക്ക് ​ഒ​രു​പാ​ട് ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ട്.​ ​പ​ക്ഷേ​ ​അ​ത് ​ചെ​യ്യാ​ൻ​ ​സാ​ധി​ക്കാ​തെ​ ​നി​സ്സ​ഹാ​യ​നാ​യ​ ​ഒ​രാ​ൾ.​ ​അ​യാ​ളി​ലെ​ ​വേ​ദ​ന​യാ​യി​രു​ന്നു​ ​എ​ന്നെ​ ​വേ​ട്ട​യാ​ടി​യി​രു​ന്ന​ത്.​ജീ​വി​തം​ ​ഉ​ണ്ടെ​ങ്കി​ൽ​ ​ഒ​രു​ ​മ​ര​ണ​വു​മു​ണ്ട് .​അ​തി​ന​പ്പു​റം​ ​അ​യാ​ളു​ടെ​ ​വി​കാ​ര​ങ്ങ​ൾ​ ​യൂ​ണി​വേ​ഴ്‌​സ​ലാ​ണ്.​ ​ലോ​ക​ത്തു​ള്ള​ ​ആ​ർ​ക്കും​ ​അ​യാ​ളെ​ ​ക​ണ​ക്ട് ​ചെ​യ്യാ​ൻ​ ​സാ​ധി​ക്കും.​"" ആ​ന്റ​ണി​യും​ ​പോ​ളേ​ട്ട​നും​ ​വ​ർ​ഗീ​സ് ​മാ​ഷും​ ​സു​ധ​ർ​മ്മ​നു​മെ​ല്ലാം​ ​സം​വി​ധാ​യ​ക​ൻ​ ​പ്രി​ൻ​സ് ​ജോ​യി​ക്ക് ​പ്രി​യ​പ്പ​ട്ട​വ​രാ​ണ്.​ ​അ​നു​ഗ്ര​ഹീ​ത​ൻ​ ​ആ​ന്റ​ണി​ ​ക​ണ്ടു​ ​ക​ഴി​യു​ ​മ്പോ​ൾ​ ​മ​ന​സി​ന് ​വ​ല്ലാ​ത്തൊ​രു​ ​വി​ങ്ങ​ലാ​ണ് ​എ​ന്ന് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​പ്രി​ൻ​സി​ന്റെ​ ​മു​ഖ​ത്തൊ​രു​ ​ചി​രി​യു​ണ്ട്.

ആ​ന്റ​ണി​ ​കൂ​ടെ​യു​ണ്ട്
'​'2017​ ​മു​ത​ൽ​ ​ഊ​ണി​ലും​ ​ഉ​റ​ക്ക​ത്തി​ലും​ ​എ​ന്റെ​ ​കൂ​ടെ​ ​ആ​ന്റ​ണി​യു​ണ്ട്.​ 22-ാം​ ​വ​യ​സി​ൽ​ ​ഞാ​ൻ​ ​ലോ​ക്ക് ​ചെ​യ്ത​ ​സി​നി​മ​യാ​ണ് .​ ​ഇ​പ്പോ​ൾ​ ​എ​നി​ക്ക് 27​ ​വ​യ​സാ​യി.​അ​ന്ന് ​ഈ​ ​ക​ഥ​ ​കേ​ൾ​ക്ക​മ്പോ​ൾ​ ​എ​ന്നെ​കൊ​ണ്ട് ​ഇ​ത് ​പൊ​ന്തി​ക്കാ​ൻ​ ​ക​ഴി​യു​മോ​യെ​ന്നൊ​ക്കെ​ ​ചി​ന്തി​ച്ചി​രു​ന്നു.​ ​മി​ഥു​ൻ​ ​(​മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സ് ​)​ ​ചേ​ട്ട​നാ​ണ് ​നി​ന​ക്കു​ ​ഇ​ത് ​സാ​ധി​ക്കു​മെ​ന്ന് ​പ​റ​ഞ്ഞ് ​എ​ന്നെ​ ​അ​നു​ഗ്ര​ഹീ​ത​നി​ലേ​ക്ക് ​ഡ്രൈ​വ് ​ചെ​യ്യി​പ്പി​ച്ച​ത് .​ഒ​പ്പം​ ​ക​ഥ​ ​എ​ഴു​തി​യ​ ​ജി​ഷ്ണു​ ​എ​സ് ​ര​മേ​ശും​ ​അ​ശ്വി​ൻ​ ​പ്ര​കാ​ശും​ ,​ആ​ ​മ​നോ​ഹ​ര​ ​ക​ഥ​യെ​ ​അ​ടു​ക്കും​ ​ചി​ട്ട​യോ​ടും​ ​തി​ര​ക്ക​ഥ​യാ​ക്കി​ ​അ​തി​ന് ​ജീ​വ​ൻ​ ​ന​ൽ​കി​യ​ ​ന​വീ​ൻ​ ​ടി​ ​മ​ണി​ലാ​ലും​ ​നി​ർ​മാ​താ​വ് ​ഷി​ജി​ത്തേ​ട്ട​നും​ ..​ഇ​വ​രെ​ല്ലാം​ ​പൂ​ർ​ണ​ ​പി​ന്തു​ണ​യു​മാ​യി​ ​ഒ​പ്പം​ ​നി​ന്ന​ത്‌​കൊ​ണ്ട് ​മാ​ത്ര​മാ​ണ് ​അ​നു​ഗ്ര​ഹീ​ത​ൻ​ ​ആ​ന്റ​ണി​ ​എ​ന്ന​ ​സി​നി​മ​ ​ജ​നി​ച്ച​ത്.​ ​ഇ​തി​നു​ ​മു​ൻ​പ് ​എ​ത്തി​യ​ ​ഫാ​ന്റ​സി​ ​ചി​ത്ര​ങ്ങ​ളെ​ല്ലാം​ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​വേ​ണ്ട​ ​രീ​തി​യി​ൽ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.​ ​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​ആ​ദ്യ​ ​സി​നി​മ​ ​മ​റ്റു​ള്ള​വ​രി​ലേ​ക്ക് ​എ​ത്തി​ല്ലേ ​എ​ന്നൊ​രു​ ​ആ​ശ​ങ്ക​ ​ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്നു.​ ​ഒ​പ്പം​ ​ര​ണ്ടു​ ​പ​ട്ടി​ക​ളും​ ​ത​മ്മി​ലു​ള്ള​ ​കൂ​ട്ടു​കെ​ട്ട്.​ ​ഇത്രയും വർഷം സണ്ണി ചേട്ടൻ (സണ്ണി വയ്ൻ)കൂടെ നിന്നു. ആന്റണിയ്ക്ക് സണ്ണിച്ചേട്ടന്റെ ശബ്ദമായിരുന്നു. ആന്റണി സണ്ണിച്ചേട്ടനല്ലാതെ മറ്റൊരാൾക്ക് ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പാണ്. ഫാ​ന്റ​സി​യു​ടെ​ ​എ​ല​മെ​ന്റ് ​ഉ​ണ്ടാ​ക​മ്പോ​ഴും​ ​അ​നു​ഗ്ര​ഹീ​ത​നെ​ ​വേ​റെ​ ​രീ​തി​യി​ലാ​ണ് ​ഞ​ങ്ങ​ൾ​ ​മാ​ർ​ക്ക​റ്റ് ​ചെ​യ്യാ​ൻ​ ​ശ്ര​മി​ച്ച​ത്.​റി​ലീ​സി​ന് ​മു​ൻ​പേ​ ​'​മു​ല്ലേ..​മ​ല്ലേ​"​ ​തു​ട​ങ്ങു​ന്ന​ ​പാ​ട്ട് ​ഹി​റ്റാ​യി.​ ​ഇ​തൊ​രു​ ​പ്ര​ണ​യം​ ​പ​റ​യു​ന്ന​ ​റൊ​മാ​ന്റി​ക് ​ചി​ത്ര​മെ​ന്ന​ ​ധാ​ര​ണ​ ​കൊ​ടു​ത്തി​രു​ന്നു.​ ​അ​ത് ​കൂ​ടു​ത​ൽ​ ​ഉ​ത്ത​ര​വാ​ദി​ത്തം​ ​എ​ടു​ക്കു​ന്ന​തി​നു​ള്ള​ ​കാ​ര​ണ​വു​മാ​യി.​ ​പ്ര​തീ​ക്ഷ​യോ​ടെ​ ​ഇ​രി​ക്കു​ന്ന​വ​ർ​ക്ക് ​മു​ന്നി​ൽ​ ​ന​ല്ലൊ​രു​ ​സി​നി​മ​ ​കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ​ ​അ​ത് ​വ​ലി​യ​ ​പ​രാ​ജ​യ​മാ​യി​ ​മാ​റു​മാ​യി​രു​ന്നു.​ഇ​പ്പോ​ൾ​ ​ആ​മ​സോ​ൺ​ ​പ്രൈ​മി​ൽ​ ​വ​ന്ന​തി​ന് ​ശേ​ഷം​ ​ഒ​രു​പാ​ട്‌​പേ​ർ​ക്ക് ​ആ​ന്റ​ണി​യെ​ ​ക​ണ​ക്ട് ​ചെ​യ്യാ​ൻ​ ​സാ​ധി​ച്ചു​വെ​ന്നും​ ​പ​റ​ഞ്ഞു​ ​കേ​ൾ​ക്ക​മ്പോ​ൾ​ ​സ​ന്തോ​ഷ​മു​ണ്ട്.​ ​ക​ഞ്ഞി​ ​പ്ര​തീ​ക്ഷി​ച്ച​ ​ഞ​ങ്ങ​ൾ​ക്ക് ​മു​ന്നി​ൽ​ ​ചോ​റ് ​വി​ള​മ്പി​യ​ ​ഫീ​ലാ​ണ്.​"" പ്രി​ൻ​സ് ​ജോ​യ് ​യു​ടെ​ ​വാ​ക്കു​ക​ൾ​ .

അ​പ്പ​ന്റെ​ ​വി​യോ​ഗം
'​'​എ​ന്റെ​ ​സി​നി​മ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​കാ​ണ​ണ​മെ​ന്ന് ​ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ ​അ​പ്പ​ ​ഇ​ന്ന് ​എ​ന്റെ​ ​കൂ​ടെ​യി​ല്ല.​ ​ഈ​ ​സി​നി​മ​ ​തു​ട​ങ്ങു​മ്പോ​ൾ​ ​എ​നി​ക്കും​ ​നി​ർ​മ്മാ​താ​വി​നും​ ​തി​ര​ക്ക​ഥാ​കൃ​ത്തി​നും​ ​അ​ച്ഛ​ൻ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​സി​നി​മ​ ​റി​ലീ​സാ​യ​പ്പോ​ൾ​ ​ഞ​ങ്ങ​ൾ​ക്ക് ​മൂ​ന്ന് ​പേ​ർ​ക്കും​ ​അ​ച്ഛ​നെ​ ​ന​ഷ്ട​മാ​യി.​ ​അ​നു​ഗ്ര​ഹീ​ത​ന്റെ​ ​തു​ട​ക്കം​ ​മു​ത​ൽ​ ​അ​യാ​ളു​ടെ​ ​ഇ​മോ​ഷ​ൻ​ ​ഞ​ങ്ങ​ൾ​ക്കെ​ല്ലാ​വ​ർ​ക്കും​ ​മ​ന​സി​ലാ​കു​ന്നു​ണ്ടെ​ങ്കി​ലും​ ​ജീ​വി​ത​ത്തി​ൽ​ ​അ​ങ്ങ​നെ​യൊ​രു​ ​സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​ ​ക​ട​ന്നു​പോ​യ​പ്പോ​ൾ​ ​ആ​ന്റ​ണി​ ​കു​റ​ച്ചു​കൂ​ടെ​ ​ചേ​ർ​ന്നു​ ​നി​ൽ​ക്കു​ന്നു.​ ​ആ​ന്റ​ണി​യു​ടെ​ ​ചു​റ്റു​മു​ള്ള​വ​രി​ൽ​ ​നി​ന്നാ​ണ് ​അ​നു​ഗ്ര​ഹീ​ത​നാ​വു​ന്ന​ത്.​ ​'​അ​വ​നി​ല്ലാ​തെ​ ​എ​ങ്ങ​നെ​ ​കു​ടി​ക്ക​നാ​ടാ​ ​"​ ​എ​ന്ന് ​പ​റ​ഞ്ഞ് ​മ​ദ്യ​ ​ഗ്ലാ​സ് ​താ​ഴെ​ ​വ​യ്ക്കു​ന്ന​ ​പോ​ളേ​ട്ട​നും.​ ​മ​ക​നോ​ടു​ള്ള​ ​സ്‌​നേ​ഹം​ ​കാ​ണി​ക്കു​ന്ന​ ​വ​ർ​ഗീ​സ് ​മാ​ഷും,​ ​ആ​ന്റ​ണി​ ​എ​വി​ടെ​യാ​ണെ​ന്ന് ​പോ​ലും​ ​അ​റി​യാ​തെ​ ​അ​യാ​ളെ​ ​സ്‌​നേ​ഹി​ക്കു​ന്ന​ ​സ​ഞ്ജ​ന​ ​അ​ങ്ങ​നെ​ ​ചു​റ്റു​മു​ള്ള​വ​രു​ടെ​ ​സ്‌​നേ​ഹ​ത്തി​ലാ​ണ് ​ആ​ന്റ​ണി​ ​അ​നു​ഗ്ര​ഹീ​ത​നാ​കു​ന്ന​ത്. ആ​യു​ഷ് ​കാ​ലം​ ​എ​ന്ന​ ​ചി​ത്രം​ ​മ​ല​യാ​ള​ത്തി​ലെ​ ​നല്ല ചി​ത്ര​ങ്ങ​ളു​ടെ​ ​കൂ​ട്ട​ത്തി​ലാ​ണ് ​ഞാ​ൻ​ ​കാ​ണു​ന്ന​ത്.​ ​ഇ​തി​നു​ ​മു​ൻ​പ് ​വ​ന്ന​ ​ഫാ​ന്റ​സി​ ​ചി​ത്ര​ങ്ങ​ളി​ലെ​ല്ലാം​ ​ക്ലൈ​മാ​ക്‌​സി​ൽ​ ​ഒ​രു​ ​സൂ​പ്പ​ർ​ ​നാ​ച്ചു​റ​ൽ​ ​പ​വ​റി​ന്റെ​ ​സാ​ന്നി​ദ്ധ്യം​ ​ഉ​ണ്ടാ​യി​ട്ടു​ണ്ട്.​ ​പ​ക്ഷേ​ ​അ​നു​ഗ്ര​ഹീ​ത​നി​ൽ​ ​അ​തി​ല്ല.​ ​അ​യാ​ൾ​ക്ക് ​ഒ​ന്നും​ ​ചെ​യ്യാ​ൻ​ ​സാ​ധി​ക്കു​ന്നി​ല്ല.​ ​നി​സ​ഹാ​യ​നാ​യി​ ​അ​യാ​ൾ​ ​എ​ല്ലാം​ ​നോ​ക്കി​ക്കാ​ണു​ന്നു.​അ​ത് ​ത​ന്നെ​യാ​ണ് ​ആ​ ​വേ​ദ​ന.​ ​ഒ​രു​ ​മാ​റ്റ​വു​മി​ല്ലാ​തെ​ ​അ​തി​നെ​ ​കാ​ണി​ക്കാ​ൻ​ ​സാ​ധി​ച്ചു​വെ​ന്ന​ത് ​ത​ന്നെ​യാ​ണ് ​അ​നു​ഗ്ര​ഹി​ത​നെ​ ​വ്യ​ത്യ​സ്ത​മാ​യി​ ​നി​ർ​ത്തു​ന്നതെ​ന്ന​ ​വി​ശ്വാ​സ​മു​ണ്ട്.​"" ​ ​പ്രി​ൻ​സ് ​അ​നു​ഗ്ര​ഹീ​ത​നാ​ണോ​ ​എ​ന്ന​ ​ചോ​ദ്യ​ത്തി​നും​മു​ന്നി​ലും​ ​ഇ​രി​ട്ടി​ക്കാ​ര​ൻ​ ​പ്രി​ൻ​സ് ​ജോ​യ് ​ചി​രി​ച്ചു.


ക്ളിക്കായ ഫാന്റസി

''അനുഗ്രഹീതൻ ആന്റണിയുടെ കഥ ആദ്യം കേൾക്കമ്പോൾ അങ്ങേയറ്റത്തെ ഫാന്റസി നിറഞ്ഞതായിരുന്നു. മഹേഷിന്റെ പ്രതികാരം പോലെയുള്ള റിയലിസ്റ്റിക് സിനിമകൾ വന്നപ്പോൾ ഇത്രയും ഫാന്റസി നിറഞ്ഞാൽ ഒരുപക്ഷേ പ്രേക്ഷകർക്ക് കണക്ട് ചെയ്യാൻ സാധിക്കില്ലെന്ന് തോന്നി. അങ്ങനെയാണ് ഫാന്റസി എലമെന്റിൽ നിന്നുകൊണ്ട് തന്നെ റിയലിസ്റ്റിക്കായി അനുഗ്രഹീതൻ ആന്റണിയുടെ തിരക്കഥയാക്കിയത്. ഞങ്ങൾ എല്ലാവരും തുടക്കകാരായതിന്റെ പ്രതിസന്ധികൾ നേരിട്ടിരുന്നു. ഈ സിനിമയുടെ ആന്തരിക ആത്മാവ് ഒരുപാട്‌പേരിലേക്ക് എത്തി എന്നറിയുന്നതിൽ സന്തോഷമുണ്ട്.'' അനുഗ്രഹിതന്റെ തിരക്കഥ കൃത്ത് നവീൻ ടി മണിലാൽ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PRINCE JOY
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.