മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന സിനിമയിൽ നടൻ ബാബു ആന്റണി പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഷൂട്ടിംഗിന് പോയപ്പോൾ മണിരത്‌നം, കാർത്തി, വിക്രം എന്നിവരെ കണ്ടപ്പോഴുണ്ടായ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.
'പൊന്നിയിൻ സെൽവന്റെ സെറ്റിൽവച്ച് ഇന്നലെ മണി സർ, വിക്രം, കാർത്തി എന്നിവരെ കണ്ടുമുട്ടിയത് വളരെ സന്തോഷമുള്ള കാര്യമായിരുന്നു. കാർത്തി കുട്ടിക്കാലം മുതൽ ഞാൻ നിങ്ങളുടെ വലിയ ആരാധകനായിരുന്നെന്ന് പറഞ്ഞു. അത് എന്നെ സംബന്ധിച്ച് വലിയ അഭിനന്ദനമായിരുന്നു. വിക്രമും കുറേ സംസാരിച്ചു. വളരെക്കാലത്തിനുശേഷമാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്.
'അഞ്ജലി'യുടെ ചിത്രീകരണത്തിന് ശേഷം ഇപ്പോഴാണ് മണിസാറിനെ കണ്ടുമുട്ടുന്നത്, ഈ കൂടിക്കാഴ്ച വളരെ ഭാഗ്യം തന്നെയാണ്. ഇവരെല്ലാം പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നവരാണ്. സാർ ഞങ്ങൾ നിങ്ങളുടെ സിനിമകൾ കണ്ടാണ് വളർന്നതെന്ന് ടീമിൽ നിന്നുള്ള പലരും പറഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട്' എന്നാണ് അദ്ദേഹം താരങ്ങളുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |