തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ ശിക്ഷിച്ച ശേഷം ശിവൻകുട്ടി രാജിവച്ചാൽ കാര്യങ്ങൾ കൂടുതൽ വികൃതമാകുമെന്നും ഇപ്പോൾ പുറത്തുപോകുന്നതാണ് ഉചിതമെന്നും കെ. മുരളീധരൻ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ധാർമ്മികതയില്ലാത്ത പാർട്ടിയായി സി.പി.എം മാറി. താണ്ഡവനൃത്തമാടിയ ശിവൻകുട്ടിയെ വിദ്യാഭ്യാസവകുപ്പ് ഏൽപ്പിച്ചത് പിണറായിയുടെ തെറ്റാണ്.
സംസ്ഥാനത്ത് വാരാന്ത്യലോക്ക്‌ഡൗണിന്റെ ആവശ്യം സംസ്ഥാനത്തില്ല. ഏഴ് ദിവസവും നിയന്ത്രണങ്ങളോടെ കടകൾ തുറക്കാൻ അനുവദിക്കണം. ക്രിയാത്മക നിർദ്ദേശങ്ങൾ മുന്നോട്ടുവയ്‌ക്കുന്ന പ്രതിപക്ഷത്തെ അടച്ചാക്ഷേപിക്കുന്ന മുഖ്യമന്ത്രിയുടെ ശൈലി ശരിയല്ല. എത്രയുംവേഗം സർവകക്ഷി യോഗം വിളിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
പുനഃസംഘടന ഓണത്തിന് മുമ്പ്
കെ.പി.സി.സി ഭാരവാഹികളേയും ഡി.സി.സി പ്രസിഡന്റുമാരേയും ഓണത്തിന് മുമ്പ് പ്രഖ്യാപിക്കാനാണ് ആലോചിക്കുന്നത്. ഗ്രൂപ്പ് പ്രാതിനിധ്യം പുനഃസംഘടനയിലുമുണ്ടാകും. യു.ഡി.എഫ് കൺവീനർ മാറില്ലെന്നും തിരഞ്ഞെടുപ്പ് തോൽവിയെ സംബന്ധിച്ച റിപ്പോർട്ട് കിട്ടിയ ശേഷം കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |