വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും പ്രധാനവേഷങ്ങളിലെത്തുന്ന ഡിയർ കോമ്രേഡിലെ ലിപ്പ് ലോക്ക് രംഗത്തിന്റെ പേരിൽ ഉയർരുന്ന വിമർശനങ്ങൾക്കെതിരെ രശ്മിക രംഗത്തെത്തി. ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിലെ ഗാനരംഗത്തിലാണ് രശ്മികയും വിജയ് ദേവരക്കൊണ്ടയുമായുള്ള ലിപ്പ് ലോക്ക് രംഗമുള്ളത്.
ആ ചിത്രത്തിൽ അങ്ങനെയൊരു രംഗം ആവശ്യമായിരുന്നു. ചിത്രത്തിലെ എന്റെ കഥാപാത്രത്തോട് ഞാൻ പൂർണമായും നീതി പുലർത്തിയിട്ടുണ്ട്. അതിന് വേണ്ടിയാണ് ചുംബന രംഗത്തില്‍ അഭിനയിച്ചത്. ലിപ്പ് ലോക്ക് ചെയ്താൽ എന്താണ് കുഴപ്പം. ആ രംഗം മാത്രം കണ്ട് എങ്ങനെയാണ് ഒരു സിനിമയെ വിലയിരുത്തുന്നതെനംനു സിനിമ മുഴുവൻ കണ്ടതിന് ശേഷം മാത്രം അഭിപ്രായം പറയണമെന്നും രശ്മിക വ്യക്തമാക്കി.
കന്നട സംവിധായകൻ രക്ഷിത് ഷെട്ടിയുമായി നിശ്ചയിച്ചിരുന്ന വിവാഹത്തിൽ നിന്ന് പിൻമാറിയപ്പോഴും രശ്മികയ്ക്ക് നേരെ സൈബർ ആക്രമണം നടന്നിരുന്നു. ഇതിനെതിരെ രക്ഷിത് ഷെട്ടി തന്നെ രംഗത്ത് വന്നിരുന്നു.
വിജയ് ദേവേരക്കൊണ്ടയും രശ്മികയും ഒരുമിച്ചഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഡിയർ കോമ്രേഡ്. പരശുറാം സംവിധാനം ചെയ്ത ഗീതാഗോവിന്ദം എന്ന ചിത്രത്തിലും ഇവരായിരുന്നു ജോടികളായെത്തിയത്. ഭരത് കമ്മ സംവിധാനം ചെയ്യുന്ന ഡിയർ കോമ്രേഡ് തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളിൽ പുറത്തിറങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |