SignIn
Kerala Kaumudi Online
Tuesday, 14 May 2024 11.27 PM IST

ഇസ്മായിലിനെ തള്ളി കാനം

kanam-and-ke-ismail

തിരുവനന്തപുരം: പാർട്ടി സമ്മേളനങ്ങളിലേക്ക് കടക്കവേ, സി.പി.ഐ നേതൃതലത്തിൽ ശീതസമരം വീണ്ടും ശക്തിപ്പെടുന്നു. പാർട്ടി ജനറൽസെക്രട്ടറി ഡി.രാജയെ വാർത്താസമ്മേളനത്തിൽ തള്ളിപ്പറഞ്ഞ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിൽ അഖിലേന്ത്യാ തലത്തിലടക്കം ഒരു വിഭാഗം നേതാക്കൾക്കുള്ള അതൃപ്തി മുതലെടുക്കാനുള്ള ശ്രമത്തിലാണ് കെ.ഇ. ഇസ്മായിൽ ചേരി .

കാനത്തിന്റെ പരസ്യ പ്രതികരണത്തിൽ അതൃപ്തിയറിയിച്ച് കത്ത് നൽകിയ ഇസ്മായിലിനെ തള്ളി ഇന്നലെ കാനം രംഗത്തെത്തി. ഡി.രാജയ്ക്കെതിരെ വാർത്താസമ്മേളനത്തിൽ താൻ നടത്തിയ വിമർശനം ശരിയായില്ലെന്നത് മാദ്ധ്യമ വ്യാഖ്യാനമാണെന്ന് കാനം രാജേന്ദ്രൻ ഇന്നലെ വാർത്താലേഖകരോട് പ്രതികരിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗീകരിച്ച തീരുമാനങ്ങളാണ് താൻ പറഞ്ഞത്. അക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിക്കാൻ കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

വാർത്താസമ്മേളനത്തിൽ കടുത്ത നിലപാട് പറയേണ്ടിയിരുന്നില്ലെന്ന അഭിപ്രായം പാർട്ടിയിലുണ്ടോയെന്ന വാർത്താലേഖകരുടെ ചോദ്യത്തിന്, അങ്ങനെയില്ലെന്നായിരുന്നു കാനത്തിന്റെ മറുപടി. താൻ അങ്ങനെയൊരു പരസ്യനിലപാടെടുത്തിട്ടില്ല. മാദ്ധ്യപ്രവർത്തകരുടെ ചോദ്യത്തിന് താൻ മറുപടി നൽകുകയാണുണ്ടായത്. ജനറൽ സെക്രട്ടറിയെന്നല്ല, ചെയർമാനെ വിമർശിച്ച പാർട്ടിയാണ് സി.പി.ഐ എന്നത് ചരിത്ര സത്യമാണ്. ഇസ്മായിൽ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്ക് കത്തയച്ചോയെന്ന ചോദ്യത്തോട് പരിഹാസ രൂപേണയായിരുന്നു കാനത്തിന്റെ മറുപടി. പോസ്റ്റോഫീസ് പിന്നെയെന്തിനാ എന്നദ്ദേഹം ചോദിച്ചു. തനിക്ക് കത്തൊന്നും കിട്ടിയിട്ടില്ല. എന്തിനാണ് ഇസ്മായിൽ കത്തയക്കുന്നത്. താനും അദ്ദേഹവും കഴിഞ്ഞ മൂന്ന് ദിവസവും ഒരുമിച്ചിരുന്നതാണ്. തമ്മിൽ സംസാരിക്കുന്നവരാണ്. അദ്ദേഹം തനിക്ക് കത്തയക്കേണ്ട കാര്യമില്ല. പാർട്ടി മാനദണ്ഡങ്ങളും പെരുമാറ്റച്ചട്ടവും ആര് ലംഘിച്ചാലും അത് ലംഘനമാണെന്നേ താൻ പറഞ്ഞിട്ടുള്ളൂ. ആർക്കു വേണമെങ്കിലും ആ തൊപ്പിയെടുക്കാമെന്നും കാനം കൂട്ടിച്ചേർത്തു.

ജനറൽസെക്രട്ടറിക്കെതിരായ സംസ്ഥാന സെക്രട്ടറിയുടെ പരസ്യവിമർശനം കമ്മ്യൂണിസ്റ്റ് സംഘടനാ സംവിധാനത്തിന് നിരക്കുന്നതായില്ലെന്നാണ് ഇസ്മായിൽ അനുകൂലികളുടെ ആരോപണം. . സമ്മേളന കാലത്തേക്ക് കടക്കുമ്പോൾ ഇത് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയേക്കാം. എന്നാൽ, പാർട്ടിയുടെ പ്രബലഘടകം കേരളത്തിലായിരിക്കെ, സംസ്ഥാന നേതൃത്വത്തെ തള്ളിയൊരു നിലപാട് കേന്ദ്ര നേതൃത്വത്തിനും ബുദ്ധിമുട്ടാണ്. തുടർച്ചയായ മൂന്നാം ടേമിലും സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരാനുള്ള കാനം ചേരിയുടെ നീക്കത്തിന് തടയിടാനാണ് ഇസ്മായിൽ ചേരിയുടെ ശ്രമമെന്നാണ് സൂചന. അഖിലേന്ത്യാനേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമവും അവർ നടത്തുന്നു.

 കേ​ന്ദ്ര​ ​നേ​താ​ക്ക​ളു​ടെ​ ​പ്ര​ചാ​ര​ണം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ൽ​ ​വീ​ഴ്ച

പാ​ർ​ട്ടി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഡി.​ ​രാ​ജ,​ ​കേ​ന്ദ്ര​നേ​താ​ക്ക​ളാ​യ​ ​അ​തു​ൽ​കു​മാ​ർ​ ​അ​ൻ​ജാ​ൻ,​ ​അ​ശോ​ക് ​ധാ​വ്‌​ളെ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്ത​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ ​പ​രി​പാ​ടി​ക​ളു​ടെ​ ​ന​ട​ത്തി​പ്പി​ൽ​ ​ജാ​ഗ്ര​ത​ക്കു​റ​വും​ ​വൈ​മു​ഖ്യ​വു​മു​ണ്ടാ​യെ​ന്നും,​ ​ഇ​ത് ​സം​ഘ​ട​നാ​പ​ര​മാ​യ​ ​വീ​ഴ്ച​യാ​ണെ​ന്നും​ ​സി.​പി.​ഐ​യു​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​വ​ലോ​ക​ന​ ​റി​പ്പോ​ർ​ട്ടി​ൽ​ ​സ്വ​യം​ ​വി​മ​ർ​ശ​നം.

ഇ​ടു​ക്കി​ ​ജി​ല്ല​യി​ൽ​ ​ഒ​രു​ ​സീ​റ്റി​ലാ​ണ് ​സി.​പി.​ഐ​ ​മ​ത്സ​രി​ച്ച​ത്.​ ​എ​ന്നി​ട്ടും,​ ​അ​വി​ടെ​ ​പ​രി​പാ​ടി​ക​ളി​ൽ​ ​ജ​ന​പ​ങ്കാ​ളി​ത്ത​മു​റ​പ്പാ​ക്കാ​ൻ​ ​സാ​ധി​ച്ചി​ല്ല.​ ​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​ ​ഡി.​ ​രാ​ജ​യ്ക്കെ​തി​രെ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കാ​നം​ ​രാ​ജേ​ന്ദ്ര​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ര​സ്യ​വി​മ​ർ​ശ​നം​ ​ന​ട​ത്തി​യ​ത് ​സി.​പി.​ഐ​യി​ൽ​ ​വി​ഭാ​ഗീ​യ​പ്പോ​രി​ന് ​വീ​ണ്ടും​ ​വ​ഴി​ ​തു​റ​ന്നി​രി​ക്കെ​യാ​ണ്,​ ​അ​വ​ലോ​ക​ന​ ​റി​പ്പോ​ർ​ട്ടി​ലെ​ ​പ​രാ​മ​ർ​ശ​ങ്ങ​ളും​ ​ച​ർ​ച്ച​യാ​കു​ന്ന​ത്.​ ​എ​ന്നാ​ൽ,​ ​വീ​ഴ്ച​യ്ക്ക് ​നേ​താ​ക്ക​ളെ​ ​പേ​രെ​ടു​ത്ത് ​വി​മ​ർ​ശി​ച്ചി​ട്ടി​ല്ല.

 ഗീ​താ​ ​ഗോ​പി സ​ജീ​വ​മാ​യി​ല്ല
സ്ഥാ​നാ​ർ​ത്ഥി​ത്വം​ ​നി​ഷേ​ധി​ക്ക​പ്പെ​ട്ട​ ​നാ​ട്ടി​ക​ ​മു​ൻ​ ​എം.​എ​ൽ.​എ​ ​ഗീ​താ​ ​ഗോ​പി​ ​പ്ര​ചാ​ര​ണ​ത്തി​ൽ​ ​സ​ജീ​വ​മാ​യി​ല്ല.​ ​ര​ണ്ടു​ത​വ​ണ​ ​മ​ത്സ​രി​ച്ച് ​വി​ജ​യി​ച്ച​ ​ഗീ​താ​ ​ഗോ​പി​ക്ക് ​ഇ​ത്ത​വ​ണ​യും​ ​സീ​റ്റു​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു​ ​ആ​ദ്യ​ ​സൂ​ച​ന​ക​ൾ.​ ​ര​ണ്ട് ​ടേം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​മ​റ്റു​ള്ള​വ​ർ​ ​ഒ​രു​ ​ടേം​ ​കൂ​ടി​ ​പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​പ്പോ​ൾ,​ ​ഗീ​താ​ ​ഗോ​പി​ക്ക് ​നി​ഷേ​ധി​ച്ചി​രു​ന്നു.​ ​നാ​ട്ടി​ക​യി​ൽ​ ​ഒ​രു​ ​മ​ണ്ഡ​ലം​ ​സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​വും​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​യം​ഗ​വും​ ​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തി​ല്ലാ​യി​രു​ന്നു.​ ​സ്ഥാ​നാ​ർ​ത്ഥി​ത്വം​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​ന​ട​ത്താ​നാ​വാ​തെ​പോ​യ​ ​നാ​ട്ടി​ക​യി​ൽ​ ​സ്ഥാ​നാ​ർ​ത്ഥി​യി​ല്ലാ​തെ​യാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​ൺ​വെ​ൻ​ഷ​ൻ​ ​ന​ട​ന്ന​ത്.​ ​എ​ൽ.​ഡി.​എ​ഫി​ൽ​ ​യോ​ജി​ച്ച​ ​പ്ര​വ​ർ​ത്ത​ന​മു​ണ്ടാ​യി.​ ​അ​ഞ്ച് ​വ​ർ​ഷം​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​കാ​ര്യ​മാ​യി​ ​ന​ട​ന്നു.​ ​എ​ങ്കി​ലും​ ​എം.​എ​ൽ.​എ​യു​ടെ​ ​വി​ട്ടു​നി​ൽ​ക്ക​ൽ​ ​ശ​രി​യാ​യി​ല്ല.

 സം​ഘ​ട​നാ​വീ​ഴ്ച
മ​ണ്ണാ​ർ​കാ​ട്ടും​ ​പീ​രു​മേ​ട്ടി​ലും​ ​സം​ഘ​ട​നാ​ ​വീ​ഴ്ച​യു​ണ്ടാ​യി.​ ​മ​ണ്ണാ​ർ​കാ​ട്ട് ​അ​വ​സാ​ന​ ​ഘ​ട്ട​ത്തി​ൽ​ ​മു​സ്ലിം​ ​വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ലു​ണ്ടാ​യ​ ​ഏ​കീ​ക​ര​ണ​വും​ ​മ​ല​യോ​ര​ ​ക​ർ​ഷ​ക​രു​ടെ​ ​ഭൂ​മി​യി​ൽ​ ​വ​നം​ ​ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​ ​നി​ന്നു​ണ്ടാ​യ​ ​ദ്റോ​ഹ​ ​ന​ട​പ​ടി​ക​ളും​ ​യു.​ഡി.​എ​ഫി​ന് ​അ​നു​കൂ​ല​മാ​യ​ ​അ​ന്ത​രീ​ക്ഷം​ ​സൃ​ഷ്ടി​ച്ചു. പാ​ർ​ട്ടി​ ​മ​ന്ത്രി​മാ​രു​ടെ​ ​വ​കു​പ്പു​ക​ളി​ലെ​ ​പ്ര​ശ്ന​ങ്ങ​ളി​ൽ​ ​പ​രി​ഹാ​രം​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ​പു​തി​യ​ ​വോ​ട്ട​ർ​മാ​രെ​ ​ചേ​ർ​ക്കു​ന്ന​തി​ലും​ ​പാ​ർ​ട്ടി​ക്ക് ​വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.

 ജോ​സ് ​കെ.​ മാ​ണി​ക്ക് ജ​ന​കീ​യ​ത​യി​ല്ലെ​ന്ന് സി.​പി.ഐ

​പാ​ലാ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​വി​ജ​യി​ച്ച​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​മാ​ണി​ ​സി.​ കാ​പ്പ​ന്റെ​ ​ജ​ന​കീ​യ​ത​ ​ഇ​ട​തു​സ്ഥാ​നാ​ർ​ത്ഥി​യാ​യി​രു​ന്നജോ​സ് ​കെ.​മാ​ണി​ക്ക് ​ഇ​ല്ലാ​തെ​ ​പോ​യ​താ​ണ് ​പ​രാ​ജ​യ​ ​കാ​ര​ണ​മെ​ന്ന് ​സി.​പി.​ഐ​യു​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​വ​ലോ​ക​ന​ ​റി​പ്പോ​ർ​ട്ട്.
കേ​ര​ള​ ​കോ​ൺ​ഗ്ര​സ്-​എം​ ​ഇ​ട​തു​മു​ന്ന​ണി​യി​ലെ​ത്തി​യ​ത് ​മു​ന്ന​ണി​യെ​ ​ശ​ക്തി​പ്പെ​ടു​ത്തി​യെ​ന്നും,​ ​മ​ദ്ധ്യ​കേ​ര​ള​ത്തി​ൽ​ ​വ​ലി​യ​ ​നേ​ട്ട​മാ​യെ​ന്നു​മു​ള്ള​ ​സി.​പി.​എം​ ​വി​ല​യി​രു​ത്ത​ലി​നെ​ ​ത​ള്ളു​ന്ന​താ​ണ് ​സി.​പി.​ഐ​ ​റി​പ്പോ​ർ​ട്ട്.​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ്-​എം​ ​വ​ന്ന​തു​കൊ​ണ്ട് ​മു​ന്ന​ണി​യെ​ക്കാ​ൾ​ ​നേ​ട്ടം​ ​അ​വ​ർ​ക്കാ​ണു​ണ്ടാ​യ​ത്. ​ഉ​പ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഇ​ട​തു​മു​ന്ന​ണി​ ​വി​ജ​യി​ച്ച​ ​പാ​ലാ​ ​മ​ണ്ഡ​ലം​ ​ഇ​ത്ത​വ​ണ​ ​യു.​ഡി.​എ​ഫ് ​പി​ടി​ച്ചു.​ ​യു.​ഡി.​എ​ഫി​ന്റെ​ ​ഭാ​ഗ​മാ​യി​രു​ന്ന​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സി​നെ​ ​ഉ​ൾ​ക്കൊ​ള്ളാ​ൻ​ ​ഇ​ട​തു​പ​ക്ഷ​ത്തെ​ ​ഒ​രു​ ​വി​ഭാ​ഗം​ ​ത​യാ​റാ​യി​ല്ല.​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രി​ലും​ ​നി​സ്സം​ഗ​ത​യു​ണ്ടാ​യി.​ ​ഒ​രു​ ​പ​ഞ്ചാ​യ​ത്തൊ​ഴി​കെ​ ​ബാ​ക്കി​യെ​ല്ലാ​യി​ട​ത്തും​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ക്ക് ​ഭൂ​രി​പ​ക്ഷം​ ​ല​ഭി​ച്ചു.

 വി​ഷ്ണു​നാ​ഥ് വി​ന​യ​ശീ​ലൻ
യു.​ഡി.​എ​ഫ് ​പി​ടി​ച്ചെ​ടു​ത്ത​ ​കു​ണ്ട​റ​ ​മ​ണ​ഡ​ത്തി​ലെ​ ​കോ​ൺ​ഗ്ര​സ് ​സ്ഥാ​നാ​ർ​ത്ഥി​ ​പി.​സി.​ ​വി​ഷ്ണു​നാ​ഥ് ​വി​ന​യ​ശീ​ല​നാ​യി​രു​ന്നു.​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​രു​ന്ന​ ​ജെ.​ ​മേ​ഴ്സി​ക്കു​ട്ടി​ ​അ​മ്മ​യു​ടെ​ ​സ്വ​ഭാ​വ​രീ​തി​യെ​ക്കു​റി​ച്ച് ​വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ​ ​മു​റു​മു​റു​പ്പു​ണ്ടാ​യി.​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ഇ​ത് ​മു​ത​ലാ​ക്കി​ ​വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ​ ​ന​ല്ല​ ​അ​ഭി​പ്രാ​യം​ ​സൃ​ഷ്ടി​ച്ചെ​ടു​ത്തു.​ ​ബി.​ജെ.​പി​യെ​യും​ ​എ​ൻ.​എ​സ്.​എ​സ് ​അ​ട​ക്ക​മു​ള്ള​ ​സം​ഘ​ട​ന​ക​ളെ​യും​ ​വ​ശ​ത്താ​ക്കി.

 ബാ​ല​ഗോ​പാ​ലി​നെ ഒ​തു​ക്കാ​ൻ​ ​നോ​ക്കി
കൊ​ട്ടാ​ര​ക്ക​ര​യി​ൽ​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ലി​നെ​ ​സി.​പി.​എം​ ​ഒ​തു​ക്കാ​ൻ​ ​നോ​ക്കി​യെ​ന്നും​ ​സി.​പി.​ഐ​ ​വി​മ​ർ​ശ​നം.​ ​ന​ല്ല​ ​ഐ​ക്യ​ത്തോ​ടെ​ ​ശ​ക്ത​മാ​യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ന്നി​ട്ടും,​ ​ഭൂ​രി​പ​ക്ഷം​ ​മു​മ്പ​ത്തേ​തി​നെ​ക്കാ​ൾ​ 32,000​ത്തോ​ളം​ ​കു​റ​ഞ്ഞു.​ ​സ്ഥാ​നാ​ർ​ത്ഥി​യു​ടെ​ ​മി​ക​വും​ ​കു​ടും​ബ​ ​ബ​ന്ധ​ങ്ങ​ളും​ ​യു.​ഡി.​എ​ഫി​ന്റെ​ ​മു​ഴു​വ​ൻ​ ​വോ​ട്ടും​ ​തി​രി​ച്ചു​പി​ടി​ക്കാ​ന​വ​രെ​ ​സ​ഹാ​യി​ച്ച​ത് ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​ഭൂ​രി​പ​ക്ഷം​ ​വ​ൻ​തോ​തി​ൽ​ ​കു​റ​യാ​നി​ട​യാ​ക്കി.​ ​സി.​പി.​എ​മ്മി​ലെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​മോ​ഹി​ക​ളാ​യ​ ​ചി​ല​ർ​ ​സീ​റ്റ് ​കി​ട്ടാ​തെ​ ​വ​ന്ന​പ്പോ​ൾ​ ​നി​രാ​ശ​രാ​യി​ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​ച​വി​ട്ടി​പ്പി​ടി​ത്തം​ ​ന​ട​ത്തി.
ഒ​രു​ ​സം​ഘ​ട​നാ​ ​സം​വി​ധാ​ന​വു​മി​ല്ലാ​ത്ത​ ​ദു​ർ​ബ​ല​മാ​യ​ ​പാ​ർ​ട്ടി​യു​ടെ​ ​പ്ര​തി​നി​ധി​യാ​ണ് ​കു​ന്ന​ത്തൂ​രി​ൽ​ ​മ​ത്സ​രി​ച്ച​ത്.​ ​പ്ര​ചാ​ര​ണ​ത്തി​ന് ​സ​മ്പ​ത്ത് ​ക​ണ്ടെ​ത്തു​ന്ന​തി​നും​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും​ ​സ്ഥാ​നാ​ർ​ത്ഥി​ക്ക് ​ക​ഴി​യാ​തെ​ ​പോ​യി.​ ​ഈ​ ​പി​ന്നോ​ട്ട​ടി​ ​സി.​പി.​ഐ​യും​ ​സി.​പി.​എ​മ്മും​ ​ചേ​ർ​ന്ന് ​പ​രി​ഹ​രി​ച്ച് ​മു​ന്നേ​റി​യെ​ന്നും​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANAM AND KE ISMAIL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.