തിരുവനന്തപുരം: വ്യവസായ പ്രമുഖൻ രവി പിള്ളയുടെ മകൻ ഗണേശിന്റെയും അഞ്ജനയുടേയും വിവാഹ സത്ക്കാരത്തിൽ ആശംസകളർപ്പിച്ച് പ്രമുഖരുടെ നീണ്ട നിര. ഒരാഴ്ച് മുന്പ് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. തുടർന്ന് അതിഥികൾക്ക് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ബീച്ച് വ്യൂ ഹോട്ടലിൽ വച്ച് വിരുന്ന് സത്ക്കാരം നൽകിയിരുന്നു.
ചലച്ചിത്ര രംഗത്തു നിന്ന് മോഹൻലാൽ, പൃഥ്വിരാജ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പങ്കെടുത്തു. ഭാര്യയോടൊപ്പമായിരുന്നു മുഖ്യമന്ത്രി നവദമ്പതികൾക്ക് ആശംസകളർപ്പിക്കാൻ എത്തിയത്. കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനും ചടങ്ങിലെ അതിഥിയായിരുന്നു.
സ്വർണനിറത്തിൽ തിളങ്ങുന്ന ഗൗണും ഡയമണ്ട് നെക്ളേസും അണിഞ്ഞ് അഞ്ജനയും കോട്ടും സ്യൂട്ടും അണിഞ്ഞ് എത്തിയ ഗണേശുമായിരുന്നു ചടങ്ങിലെ മുഖ്യ ആകർഷണം. ഗോൾഫ് കാർട്ടിനു സമാനമായ വൈദ്യുത വാഹനത്തിലാണ് വധുവും വരനും സത്കാരത്തിന് എത്തിയത്.
പ്രശസ്ത സംഗീതജ്ഞരായ സ്റ്റീഫൻ ദേവസ്യയുടേയും ഹരിഹരന്റെയും നേതൃത്വത്തിലുള്ള സംഗീത വിരുന്നും അതിഥികൾക്കായി ഒരുക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |